സ്കൂൾ വിദ്യാർത്ഥി കളെ കൊണ്ട് നിർബന്ധിച്ചു ജോലി ചെയ്യിച്ച പ്രധാന അധ്യാപികക്ക് സസ്പെൻഷൻ

Advertisement

ഉത്തരാഖണ്ടിൽ സ്കൂൾ വിദ്യാർത്ഥി കളെ കൊണ്ട് നിർബന്ധിച്ചു ജോലി ചെയ്യിച്ച പ്രധാന അധ്യാപികക്ക് സസ്പെൻഷൻ.ഡെറാഡൂണിലെ ബഞ്ചാരവാലയിലുള്ള ഗവൺമെന്റ് പ്രൈമറി സ്കൂളിൽ ആണ് സംഭവം.
യൂണിഫോം ധരിച്ച കുട്ടികൾ തലയിൽ മണലും മണ്ണും ചുമക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.പ്രധാന അധ്യാപിക അഞ്ജു മണാദുലിയെ സസ്പെൻഡ് ചെയ്ത വിദ്യാഭ്യാസ വകുപ്പ്,
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.5 അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
അതേ സമയം മഴ കുഴി നിർമിക്കാൻ കൊണ്ടുവന്ന മണലും കല്ലും, മഴയെതുടർന്ന് ഉണ്ടായ ചെളി വെള്ളത്തിൽ ഇടുകയാണ് ഉണ്ടയതെന്നും.കുട്ടികൾ സ്വയം ജോലി ഏറ്റെടുക്കുക യായിരുന്നു എന്നുമാണ് പ്രധാന അധ്യാപി കയുടെ വിശദീകരണം

Advertisement