ചണ്ഡീഗഡ്.സിപിഐ പാർട്ടി കോൺഗ്രസ്സിൽ നേതൃത്വത്തിനു രൂക്ഷ വിമർശനം.നേതാക്കൾ ഒരേ പദവിയിൽ തുടരുന്നത് മുരടിപ്പ് ഉണ്ടാക്കുന്നു വെന്ന് വിമർശനം.പുരുഷ മേധാവിത്വ പ്രവണതയും,പാർലമെന്ററി വ്യാമോഹവുമെന്ന് റിപ്പോർട്ട്.യുവജന വിദ്യാർത്ഥി സംഘടന നിർജീവമെന്ന് രൂക്ഷവിമർശനം. 32 പേജുള്ളതാണ് സംഘടന റിപ്പോർട്ട്
ചില നേതാക്കൾ കാലങ്ങളായി ഒരേ പദവിയിൽ നിന്ന് മാറാതിരിക്കുന്നത് പാർട്ടിയുടെ ഊർജ്ജം കെടുത്തുകയാണെന്നാണ് റിപ്പോർട്ടിലെ വിമർശനം.ലിംഗ സമത്വ ത്തേക്കുറിച്ച് ആവർത്തിച്ചു പറയുമ്പോഴും പാർട്ടിയിലെ പുരുഷ മേധാവിത്വ മനോഭാവത്തിൽ മാറ്റമില്ല.പാർലമെന്റ റി വ്യാമോഹം ചിലരെ ബാധിച്ചിരിക്കുന്നു.സീറ്റു കിട്ടാത്തവർ പാർട്ടി വിടുന്നു.
ചിലർ പാർട്ടി സ്ഥാനം ഉപയോഗിച്ച് പണം ഉണ്ടാക്കുന്നു.
പാർട്ടി അംഗങ്ങളിലും അനുയായികളിലും ആഡംബര പ്രവണത യുണ്ട്. സ്വകാര്യ പരിപാടികൾക്കായി വൻതോതിൽ പണം ചെലവഴിക്കുന്നു. രാഷ്ട്രീയ ആവശ്യം മുന്നോട്ട് വയ്ക്കാതെ പാർട്ടി നേതാക്കൾ പണം പിരിക്കുന്നു.
പാർട്ടിയുടെ യുവജന വിദ്യാർത്ഥി സംഘടനകള്‍ നിർജീവമാണ്.
തെരഞ്ഞെടുപ്പ് കളിൽ വലിയ പാർട്ടികളെയും സഖ്യത്തെയും മാത്രം ആശ്രയിക്കാതെ സ്വന്തം ശക്തിവർദ്ധിപ്പിക്കാനും, ഒറ്റയ്ക്കു മത്സരിക്കാനും പാർട്ടി തയ്യാറാകണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.




































