ന്യൂഡെല്‍ഹി. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കർണാടകയിൽ കോൺഗ്രസിന് വോട്ട് ചെയ്തവരെ ആസൂത്രിതമായി ഒഴിവാക്കിയെന്ന് ആരോപണം. രാഹുലിന്റെ ആരോപണം തള്ളി കർണാടക തിരഞ്ഞെടുപ്പ് കമ്മീഷൻ. തെളിവുൾപ്പെടെ പുറത്ത് വിട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശദീകരണം. രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ നിരാശയെന്ന് ബിജെപി.
ഹൈഡ്രജൻ ബോംബല്ലെന്ന് തുടക്കത്തിലേ വ്യക്തമാക്കിയ രാഹുൽ ഗാന്ധി, മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെ കടന്നാക്രമിച്ചാണ് വോട്ടുകൊള്ളയിൽ പുതിയ തെളിവുകൾ നിരത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ നിന്ന് കോൺഗ്രസിന് ലഭിക്കുമായിരുന്ന 6018 വോട്ടുകൾ പട്ടികയിൽ നിന്ന് ആസൂത്രിതമായി ഒഴിവാക്കി എന്നാണ് ആരോപണം. വോട്ട് നീക്കാൻ അപേക്ഷ നൽകിയത് സംസ്ഥാനത്തിന് പുറത്തുള്ള മൊബൈൽ നമ്പറുകൾ ഉപയോഗിച്ച്. മഹാരാഷ്ട്രയിലെ രാജുറായിൽ 6800-ലേറെ വ്യാജ വോട്ടർമാരെ കൂട്ടിച്ചേർത്തെന്ന ആരോപണവും രാഹുൽ ഗാന്ധി ഉന്നയിച്ചു. ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയർ ഉണ്ടെന്നും രാഹുൽ ഗാന്ധി.
ആലന്ദ മണ്ഡലത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടേഴ്സിനെ വാർത്താസമ്മേളന വേദിയിലെത്തിച്ചായിരുന്നു രാഹുലിന്റെ ആരോപണം.
രാഹുൽഗാന്ധിയുടെ ആരോപണങ്ങൾ കർണാടക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.
രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ച ആലന്ദ് മണ്ഡലത്തിലെ വിശദാശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടു. 2023 ഫെബ്രുവരി 21 ന് പരാതിയിൽ FIR രജിസ്റ്റർ ചെയ്തിരുന്നു.കൽബുർഗി പോലീസ് സൂപ്രണ്ടിന് 2023 സെപ്റ്റംബർ ആറിന് മുഴുവൻ വിവരങ്ങളും കൈമാറി നീക്കം ചെയ്തത് 24 വോട്ടുകൾ മാത്രം.5994 അപേക്ഷകൾ തെറ്റാണെന്ന് കണ്ടെത്തുകയും
ഈ അപേക്ഷകൾ നിരസിച്ചിരുന്നു
തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു. രാഹുൽഗാന്ധിയുടെ ശ്രമം രാജ്യത്ത് അസ്ഥിരതയുണ്ടാക്കാൻ എന്നാണ് ബിജെപിയുടെ ആരോപണം.






































