ജാർഖണ്ടിൽ ഏറ്റു മുട്ടൽ,ഒരു മാവോയിസ്റ്റിനെ സുരക്ഷ സേന വധിച്ചു

Advertisement

റാഞ്ചി. ജാർഖണ്ടിൽ ഏറ്റു മുട്ടൽ.ഒരു മാവോയിസ്റ്റിനെ സുരക്ഷ സേന വധിച്ചു. കൊല്ലപ്പെട്ടയാളിൽ നിന്നും ഒരു ഇൻസാസ് റൈഫിൾ കണ്ടെടുത്തു. ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന പഴയ തലമുറ ലൈറ്റ് മെഷീന്‍ ഗണ്‍ ആണ് ഇത്.
ടിഎസ്പിസി നക്സൽ ശശികാന്തിന്റ നേതൃത്വത്തിലുള്ള സംഘവുമായാണ് ഏറ്റു മുട്ടൽ ഉണ്ടായത്. കാഷിനും ബൻഷി ഖുർദിനും ഇടയിലുള്ള വനപ്രദേശത്ത് ആണ് ഏറ്റു മുട്ടൽ ഉണ്ടായത്. ശശികാന്തിന്റ തലക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന രഹസ്യ റിപ്പോർട്ടിന്റ അടിസ്ഥാന ത്തിൽ സുരക്ഷ സേന നടത്തിയ തെരചിലിനിടെ യാണ് ഏറ്റു മുട്ടൽ. കാട്ടിലേക്ക് രക്ഷപ്പെട്ട മാവോ യിസ്റ്റ് കൾക്ക് വേണ്ടി മേഖലയിൽ തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Advertisement