ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിനെതിരെ പഹൽഗാം ഇരകൾ

Advertisement

അഹമ്മദാബാദ്.ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിനെതിരെ പഹൽഗാം ഇരകൾ. പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് മത്സരം വേദനയുണ്ടാക്കിയെന്ന് ഗുജറാത്ത് ഭാവ്നഗറിലെ സാവൻ പാർമർ. “തന്റെ പിതാവിനെയും സഹോദരനെയും തിരികെ തന്നിട്ടു മത്സരം നടത്തൂ “. പിതാവും 16 വയസ്സുള്ള സഹോദരനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു

വിമർശനം ഉന്നയിച്ച് ഉത്തർപ്രദേശിലെ ഐശന്യ ദ്വിവേദി. പഹൽഗാമിൽ കൊല്ലപ്പെട്ടവരോട് ബിസിസിഐക്ക് എന്ത് വികാരം ആണുള്ളത്?. ലഭിക്കുന്ന പണം പാക്കിസ്ഥാൻ എങ്ങനെ ചെലവഴിക്കും?.”വീണ്ടും തീവ്രവാദത്തിനുള്ള സഹായം ചെയ്തുകൊടുക്കുകയാണോ ? “.ഐശന്യ ദ്വിവേദിയുടെ ഭർത്താവ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു

ഇന്ത്യ പാകിസ്ഥാൻ മത്സരത്തിനെതിരായ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി കേദാർ ജാദവ്. മത്സരം നടത്താൻ പാടില്ലായിരുന്നുവെന്നും ഇന്ത്യൻ മുൻ താരം

Advertisement