ന്യൂഡെല്‍ഹി.രാജ്യവ്യാപക വോട്ടർപട്ടിക പരിഷ്കരണം നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ വിളിച്ച സംസ്ഥാന ഇലക്ടരൽ ഓഫീസർമാരുടെ യോഗം ഇന്ന് ഡൽഹിയിൽ ചേരും. എല്ലാ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സിഇഒമാർ യോഗത്തിൽ പങ്കെടുക്കും.
ഗ്യാനേഷ് കുമാർ ചുമതലയേറ്റ ശേഷം നടത്തുന്ന മൂന്നാമത്തെ സിഇഒമാരുടെ യോഗമാണിത്. പതിവ് യോഗം ആണെങ്കിലും വോട്ടർപട്ടിക പരിഷ്കരണം ആണ് മുഖ്യ അജണ്ട എന്നാണ് വിവരം. സിഇഒമാർ അതാത് സംസ്ഥാനങ്ങളിലെ വോട്ടർമാരുടെ എണ്ണത്തെ കുറിച്ചും, വോട്ടർ പട്ടിക പരിഷ്കാരണത്തെ കുറിച്ചുമുള്ള റിപ്പോർട്ടുകൾ യോഗത്തിൽ അവതരിപ്പിക്കും. 2026 ജനുവരി 1 യോഗ്യത കണക്കാക്കി രാജ്യം എമ്പാടും പരിഷ്കരണം നടത്താൻ ആണ് തെരഞ്ഞെടുപ്പു കമ്മിഷൻ ആലോചിക്കുന്നത്.




































