പോലീസ് സ്റ്റേഷനുകളിലെ കസ്റ്റഡി മരണത്തിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ

Advertisement

ന്യൂഡെല്‍ഹി.പോലീസ് സ്റ്റേഷനുകളിലെ കസ്റ്റഡി മരണത്തിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ.സ്റ്റേഷനുകളിൽ സിസിടിവികൾ പ്രവർത്തനരഹിതമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തു. പോലീസ് സ്റ്റേഷനുകളിൽ സിസിടിവികൾ സ്ഥാപിക്കാൻ കോടതി ഉത്തരവ് ഉണ്ടായിരുന്നു. പല സ്റ്റേഷനുകളിലും സിസിടിവികൾ സ്ഥാപിച്ചിട്ടില്ലെന്നും ചില സ്റ്റേഷനുകളിൽ സിസിടിവികൾ പ്രവർത്തനരഹിതമെന്നും കോടതി.കഴിഞ്ഞ 8 മാസത്തിനുള്ളിൽ പോലീസ് കസ്റ്റഡിയിൽ 11 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി സുപ്രീം കോടതി പറഞ്ഞു.ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി

Advertisement