പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയ്ക്കെതിരായ മോശം പരാമർശത്തെ രാഷ്ട്രീയ ആയുധമാക്കി ബിജെപി

Advertisement

ന്യൂഡെല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയ്ക്കെതിരായ മോശം പരാമർശത്തെ രാഷ്ട്രീയ ആയുധമാക്കി ബിജെപി. കോൺഗ്രസിനെയും ആർജെഡിയെയും കടന്ന് ആക്രമിച്ച ബിജെപി വനിത നേതാക്കൾ. രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. നാളെ ബീഹാറിൽബന്ദിന് ആഹ്വാനം ചെയ്ത് എൻ്‍ഡിഎ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയ്ക്കെതിരായ മോശം പരാമർശം ഇതിനോടകം തന്നെ കോൺഗ്രസിനെയും ആർജെഡിയെയും വെട്ടിലാക്കി. പരാമർശം രാജ്യത്തെ മുഴുവൻ സ്ത്രീകൾക്കും എതിരായതെന്ന മോദിയുടെ മറുപടി ബിജെപിയുടെ മുതിർന്ന വനിതാ നേതാക്കളും ഏറ്റെടുത്തു.ഇന്ത്യയിലെ ഓരോ അമ്മമാരെയും അപമാനിക്കുകയാണ് ചെയ്തതെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമന്റെ വിമർശനം.

മോദിയുടെ അമ്മയെ അപമാനിച്ചതിന് രാജ്യം പൊറുക്കില്ലെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത.മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, കേന്ദ്രസഹമന്ത്രി രക്ഷാ ഖഡ്‌സെ, രാജസ്ഥാൻ ഉപമുഖ്യമന്ത്രി ദിവ്യ കുമാരി തുടങ്ങിയ ബിജെപി വനിതാ നേതാക്കളും രാഹുൽഗാന്ധിക്കെതിരെ രംഗത്തെത്തി. ബീഹാർ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ വിഷയം സജീവ ചർച്ചയാക്കി നിർത്താൻ ആണ് ബിജെപി നീക്കം. നാളെ ബീഹാറിൽ രാവിലേ 7 മണിമുതൽ ഉച്ചയ്ക്ക് 12 മണിവരെ NDA സംസ്ഥാന വ്യാപക ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Advertisement