വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകർ വധിക്കാൻ ശ്രമിച്ചുവെന്ന കേസിന് കേന്ദ്രത്തില്‍ നിന്നും തിരിച്ചടി

Advertisement

കൊച്ചി. വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകർ വധിക്കാൻ ശ്രമിച്ചുവെന്ന കേസിന് കേന്ദ്രത്തിൽ
നിന്നും തിരിച്ചടി.സിവിൽ ഏവിയേഷൻ വകുപ്പ് ചുമത്തി പ്രോസിക്യൂഷൻ അനുമതി ചോദിച്ച റിപ്പോർട്ടിന് കേന്ദ്രം അനുമതി നിഷേധിച്ചു. വിമാന സുരക്ഷാ നിയമം ഈ കേസിൽ നിലനിൽക്കില്ലെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അറിയിച്ചു.

കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തിറങ്ങിയ ഇൻഡിഗോ വിമാനത്തിൽ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.2022 ജൂൺ 13നായിരുന്നു സംഭവം.ഫർസീൻ മജീദ്, ആർ.കെ നവീൻകുമാർ,സുനിത് നാരായണൻ എന്നീ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായിരുന്നു കേസിലെ പ്രതികൾ.
ഗൂഡാലോചനയിൽ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരുന്ന കെ.എസ് ശബരിനാഥനെയും പ്രതിചേർത്തിരുന്നു.

Advertisement