വോട്ടർ അധികാർ യാത്രയുടെ പര്യടനം ഇന്ന് അവസാനിക്കും

Advertisement

പട്ന. വോട്ടു കൊള്ളക്കും ബീഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനും എതിരെ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയുടെ പര്യടനം ഇന്ന് അവസാനിക്കും. പതിനാലാം ദിനമായ ഇന്ന് ബിഹാറിലെ സരൺ ജില്ലയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. നാളെ ഒരു ദിവസത്തെ ഇടവേളക്കുശേഷം. സെപ്റ്റംബർ ഒന്നിന് പാട്നയിൽ വോട്ട് കൊള്ളക്കെതിരെ മഹാറാലി സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യ സഖ്യത്തിലെ നേതാക്കൾ റാലിയിൽ പങ്കെടുക്കും. ഓഗസ്റ്റ് 17 ന് ബീഹാറിലെ സസറാമിൽ നിന്ന് ആരംഭിച്ച യാത്രക്ക് വലിയ ജന പിന്തുണയാണ് ലഭിച്ചത്.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങി ഇന്ത്യാ സഖ്യത്തിലെ മുതിർന്ന നേതാക്കൾ അടക്കം യാത്രയിൽ അണിനിരന്നിരുന്നു.

Advertisement