ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരുമിച്ച് സാധാരണക്കാരുടെ വോട്ടുകൾ വെട്ടുന്നു, ആദ്യം വോട്ട് പോകും പിന്നാലെ  റേഷനും

Advertisement

നളന്ദ. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിൽ  കൂട്ടുകെട്ട് എന്ന്  ആവർത്തിച്ച് രാഹുൽഗാന്ധി. ആരോപണങ്ങൾക്കൊന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകുന്നില്ല എന്ന് വിമർശനം. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിയെ പ്രധാനമന്ത്രി ആക്കുമെന്ന് തേജ്വസി യാദവ്.രാഹുൽഗാന്ധി നേതൃത്വം നൽകുന്ന വോട്ടർ അധികാർ യാത്ര ബിഹാറിൽ തുടരുന്നു. 
ബീഹാറിലെ  നളന്ദ , നവാഡ മണ്ഡലങ്ങളിലാണ് മൂന്നാം ദിനം യാത്ര.വോട്ടർ പട്ടികയിൽ  നിന്ന് പുറത്തായവരെ നേതാക്കൾ കണ്ടു സാധാരണക്കാരെ അഭിവാദ്യം ചെയ്ത് യാത്ര മുന്നോട്ട്

ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരുമിച്ച് സാധാരണക്കാരുടെ വോട്ടുകൾ വെട്ടുന്നു. ആദ്യം വോട്ട് പോകും പിന്നാലെ  റേഷനും. അംബാനിയുടേതും അദാനി യുടേതുമല്ല. ഈ രാജ്യം കർഷകരുടെയും പാവപ്പെട്ടവരുടെയും തൊഴിലാളികളുടെതും കൂടിയാണ് എന്ന് രാഹുൽ ഗാന്ധി.

ലോക്സഭയിൽ വോട്ട് ചെയ്തവരെ പോലും ഇപ്പോൾ മരിച്ചവരായി പ്രഖ്യാപിക്കുന്നു. ബീഹാറിൽ നിന്ന്  സർക്കാരിനെ പുറത്താക്കണം. പുതിയ ബീഹാർ നമ്മൾ ഭരിക്കുമെന്ന് തേജസ്വി യാദവ്

മൂന്നാം ദിനം പൊതുസമ്മേളനത്തോടെ അവസാനിക്കുന്ന യാത്ര മറ്റന്നാൾ പുനരാരംഭിക്കും 16 ദിവസം നീണ്ടു നിൽക്കുന്ന യാത്ര അറുപതു മണ്ഡലങ്ങളിലൂടെ കടന്നുപോകും.

Advertisement