ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ കുരുന്നിന് ജീവന്‍, ട്രയിനില്‍ നടന്നത് ഇതാണ്

Advertisement

കോയമ്പത്തൂര്‍. സമയോചിതമായി ഇടപെടലിലൂടെ രണ്ട് വയസ്സുകാരന്റെ ജീവൻ രക്ഷിച്ച് ആർപിഎഫ് ഇദ്യോഗസ്ഥർക്ക് അഭിനന്ദനപ്രവാഹം. ട്രെയിനിൽ വച്ച് കുട്ടിയുടെ തൊണ്ടയിൽ മിഠായി കുടുങ്ങി ശ്വാസതടസമുണ്ടായപ്പോഴാണ് ഉദ്യോഗസ്ഥർ രക്ഷയ്ക്കെത്തിയത്. കുട്ടിയെ ഇവർ രക്ഷപെടുത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മേട്ടുപ്പാളയത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന പാസഞ്ചർ ട്രെയിനിലായിരുന്നു സംഭവം. കോയമ്പത്തൂർ സ്വദേശി സെൽവലക്ഷ്മി മകൻ രണ്ട് വയസ്സുകാരൻ ദേവ് അധിരനുമായി യാത്രചെയ്യുകയായിരുന്നു. ട്രെയിൻ പെരിയനായകൻപാളയത്ത് എത്തിയപ്പോൾ കുട്ടി കയ്യിലിരുന്ന മിഠായി വിഴുങ്ങി. മിഠായി തൊണ്ടയിൽ കുടുങ്ങിയതോടെ കുട്ടിക്ക് ശ്വാസമെടുക്കാനാകാതായി. ഇതിനിടെയാണ് ട്രെയിനിൽ യാത്രചെയ്തിരുന്ന ബൊതനൂർ ആർപിഎഫ് ഇൻസ്പെക്ടർ സുനിൽകുമാർ, എഎസ്ഐ സജിനി എന്നിവർ വിവിരമറിഞ്ഞെത്തിയത്. ഉടൻ കുട്ടിയെ എടുത്ത് പുറത്ത് ശക്തമായി തട്ടി മിഠായി പുറത്തെത്തിച്ചു. കോയമ്പത്തൂർ ആശുപത്രിയിലെത്തിച്ച കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളില്ല. കൃത്യസമയത്ത് ഇടപെട്ട ആർപിഎഫ് ഉദ്യോഗസ്ഥർക്കുള്ള അഭിനന്ദനമാണ് സമൂഹമാധ്യമാധ്യമങ്ങളിലാകെ..

Advertisement