മരിച്ചവര്‍ക്കൊപ്പം ചായകുടിച്ച് രാഹുല്‍

Advertisement

ന്യൂഡെല്‍ഹി.തെരഞ്ഞെടുപ്പ് കമ്മീഷൻ കരട് വോട്ടർ പട്ടികയിൽ മരിച്ചതായി രേഖപ്പെടുത്തിയ വോട്ടർമാർക്കൊപ്പം ചായ സൽക്കാരം
നടത്തി രാഹുൽ ഗാന്ധി. മരിച്ചവർക്കൊപ്പം ചായ കുടിക്കാൻ അവസരം തന്ന തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി എന്ന് രാഹുലിന്റെ പരിഹാസം. ബീഹാറിൽ നിന്നുള്ള 7 വോട്ടർമാർക്കൊപ്പം ആയിരുന്നു രാഹുലിന്റെ ചായ സൽക്കാരം.

ബീഹാറിലെ വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷൻ മരിച്ചെന്ന് രേഖപ്പെടുത്തിയ ഏഴു വോട്ടർമാർ. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ വസതിയിൽ എത്തി ഇന്ന് ചായ സൽക്കാരത്തിൽ പങ്കെടുത്തു. ജീവിതത്തിൽ രസമുള്ള നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാൽ മരിച്ചവർക്കൊപ്പം ഇരുന്ന് ഒരു ചായ സൽക്കാരം ഇതാദ്യമായാണ് എന്ന് രാഹുൽഗാന്ധി.

ഇങ്ങനെ ഒരു അനുഭവം തന്ന തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി എന്ന് സൽക്കാരത്തിന്റെ വീഡിയോ അടക്കം പങ്കുവച്ച് രാഹുൽഗാന്ധി എക്സ് പോസ്റ്റിൽ കുറച്ചു. രാമിക്ബാൽ റേ, ഹരേന്ദ്ര റേ, ലാൽമുനി ദേവി, വാച്ചിയ ദേവി, ലാൽവതി ദേവി, പുനം കുമാരി, മുന്ന കുമാർ എന്നീ 7 വോട്ടർമാരും തേജസ്വി യാദവിൻ്റെ മണ്ഡലമായ രാഘോപൂരിൽ നിന്നുള്ളവരാണ്.
വോട്ടവകാശം തിരികെ ലഭിക്കുന്നതിനായി സുപ്രീംകോടതിയിൽ ഹാജരായതായും സംഘം രാഹുൽഗാന്ധിയെ അറിയിച്ചു

Advertisement