മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ അട്ടിമറി ശ്രമമുണ്ടായി,വെളിപ്പെടുത്തലുമായി ശരത്പവാര്‍

Advertisement

മുംബൈ.മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ അട്ടിമറി ശ്രമമുണ്ടായെന്ന വെളിപ്പെടുത്തലുമായി ശരദ് പവാറും . പ്രതിപക്ഷത്തിന് 160 സീറ്റ് വാഗ്ദാനം ചെയ്ത് രണ്ടുപേർ സമീപിച്ചു. രാഹുൽ ഗാന്ധിയും താനും ഈ ഓഫർ നിരസിച്ചു എന്നാണ് പവാർ വെളിപ്പെടുത്തിയത്. ഇത്രയും നാൾ പവാർ എന്തുകൊണ്ട് ഇക്കാര്യം മറച്ചുവെച്ചെന്ന മറു ചോദ്യവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും രംഗത്തെത്തി

വാർത്താസമ്മേളനത്തിൽ അതീവ ഗുരുതരമായ വെളിപ്പെടുത്തലാണ് ശരദ് പവാർ നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് രണ്ടു ഡൽഹിയിൽ എത്തി കണ്ടു. 145 സീറ്റാണ് മഹാരാഷ്ട്രയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 160 സീറ്റ് നേടിത്തരാം എന്നാണ് വന്നു കണ്ട രണ്ട് പേർ വാഗ്ദാനം ചെയ്തത്. ഇക്കാര്യം രാഹുൽ ഗാന്ധിയെ അറിയിച്ചു. രണ്ടുപേരെയും രാഹുൽ ഗാന്ധിക്ക് മുന്നിൽ എത്തിച്ചു. എന്നാൽ ഈ വാഗ്ദാനം രാഹുൽഗാന്ധിയും താനും ഒരുമിച്ച് നിരസിച്ചതാണ് പവാർ വെളിപ്പെടുത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പിൽ മികച്ച പ്രതിപക്ഷം നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞിരുന്നു. 132 സീറ്റ് ബിജെപി ഒറ്റയ്ക്ക് നേടി. നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെ സംശയ നിഴലിൽ നിർത്തുന്നതാണ്. എന്നാൽ പവാർ എന്തുകൊണ്ട് ഇത്രയും കാലം ഇക്കാര്യം മറച്ചുവെച്ചു എന്ന ചോദ്യമാണ് ബിജെപി ഉയർത്തുന്നത്. നിയമപരമായ നടപടി സ്വീകരിക്കാൻ കഴിയുമായിരുന്നു. എന്നിട്ട് എന്തുകൊണ്ട് അതിനു മുതിർന്നില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ചോദിച്ചു. അതേസമയം വോട്ടർ പട്ടികയിൽ വെട്ടിനിരത്തൽ നടന്നെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി പറയുന്ന തെരഞ്ഞെടുപ്പ് കാലത്തെ ഒരു അഭിമുഖം പ്രതിപക്ഷ നേതാവ് വിജയ് വടേറ്റിവാറും പങ്കുവെച്ചു.

വോട്ട് കൊള്ള ആരോപണം രാഹുൽ ഗാന്ധി ഉയർത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ തലപൊക്കമുള്ള നേതാവായ ശരദ് പവാർ മറ്റൊരു ഗുരുതര വെളിപ്പെടുത്തൽ നടത്തിയത്. ബിജെപിയുടെ മറു ചോദ്യങ്ങൾക്ക് ശരദ് പവാറിൻ്റെ മറുപടിയാണ് ഇനി അറിയേണ്ടത്.

Advertisement