ജമ്മു.ഓപ്പറേഷൻ മഹാദേവ്: സമീപ കാലത്തെ ഏറ്റവും വലിയ വിജയം എന്ന് സൈനിക വൃത്തങ്ങൾ. ജമ്മുകശ്മീരിൽ ഓപ്പറേഷൻ മഹാദേവന്റെ ഭാഗമായുള്ള സൈനിക നടപടി പുരോഗമിക്കുന്നു.ഹർവാനിലെ ഏറ്റുമുട്ടലിന് പിന്നാലെ പരിസരപ്രദേശങ്ങളിൽ തിരച്ചിൽ തുടർന്ന് സൈന്യം. ഇന്നലത്തെ ഏറ്റുമുട്ടലിൽ പഹൽഗാം ഭീകരാക്രമണത്തിലെ സൂത്രധാരനെ വധിച്ചതായാണ് വിവരം. വധിച്ച മൂന്ന് ഭീകരരുടെയും തിരിച്ചറിയൽ നടപടി പൂർത്തിയായതായി സേന അറിയിച്ചു. ഭീകരരുടെ പേര് വിവരങ്ങൾ ഇന്ന് പുറത്തു വിട്ടേക്കും..
ഓപ്പറേഷൻ നീണ്ടു നിന്നത് 135 മിനിറ്റ് മാത്രം.ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച് വിവരം ലഭിച്ചത് 24 ന്.ഡ്രോൺ ഉപയോഗിച്ച് സൈന്യം പരിശോധന നടത്തി.ആട്ടിടയൻ മാരിൽ നിന്നും ലഷ്‌കർ ഭീകരർ എന്ന സ്ഥിരീകരണം ലഭിച്ചു.തിങ്കളാഴ്ച പുലർച്ചെ 2 മണിക്ക് ഭീകരർ സാറ്റ് ലൈറ്റ് ഫോണുകൾ ഓൺ ആക്കി.
അതോടെ ഒളിത്താവളം സൈന്യം കൃത്യമായി തിരിച്ചറിഞ്ഞു.രാവിലെ 10 മണിക്ക് സൈന്യം തെരച്ചിൽ ആരംഭിച്ചു.11 മണിക്ക് മഹാദേവ് സംഘം കുന്നുകളിൽ എത്തി. തുടർന്ന് ഓപ്പറേഷൻ മഹാദേവ് ആരംഭിച്ചു. 135 മിനിറ്റിൽ 3 ഭീകരരെയും സൈന്യം വധിച്ചു.
ഡ്രോൺ പരിശോധന യിലൂടെ മൃതദേഹങ്ങൾ കണ്ടെത്തി






































