സുവർണ്ണ ക്ഷേത്രത്തിനെതിരായ ബോംബ് ഭീഷണി , ഒരാൾ അറസ്റ്റിൽ

135
Advertisement

ചണ്ഡീഗഡ്.അമൃത്സർ സുവർണ്ണ ക്ഷേത്രത്തിനെതിരായ ബോംബ് ഭീഷണി സന്ദേശം അയച്ച കേസിൽ ഒരാൾ അറസ്റ്റിൽ.സോഫ്റ്റ്‌ വെയർ എൻജിനീയർ ശുഭം ദുബെ ആണ് അറസ്റ്റിലായത്.ഹരിയാനയിലെ ഫരീദാബാദിൽ നിന്നാണ് ഇയാളെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്.
കേസിന്റെ അന്വേഷണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചതായി  പോലീസ്  അറിയിച്ചു.തമിഴ് നാട് അടക്കം മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പോലീസുമായി ബന്ധപ്പെട്ടതായി പഞ്ചാബ് പോലീസ് വ്യക്തമാക്കി. അതേ സമയം തുടർച്ചയായ ഭീഷണി സന്ദേശങ്ങളുടെ പശ്ചാ തലത്തിൽ  സുവർണ്ണ ക്ഷേത്രത്തിന്റെ സുരക്ഷാ
വർദ്ധിപ്പിച്ചതായും അമൃത്സർ പോലീസ് കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളർ അറിയിച്ചു.

Advertisement