കടലൂരില്‍ റെയില്‍വേ ക്രോസ്സ് മുറിച്ചുകടക്കാൻ ശ്രമിച്ച സ്കൂള്‍ വാനില്‍ ട്രെയിൻ ഇടിച്ചു. അപകടത്തില്‍ മൂന്ന് വിദ്യാർത്ഥികള്‍ മരിക്കുകയും പത്തിലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇന്ന് രാവിലെ കടലൂരിലെ ചെമ്മങ്കുപ്പത്തിന് സമീപമുള്ള റെയില്‍വേ ക്രോസിംഗിലായിരുന്നു ദുരന്തം.ചിദംബരം ഭാഗത്തേക്ക് പോകുകയായിരുന്ന ഒരു ട്രെയിനാണ് സ്കൂള്‍ വാഹനത്തില്‍ ഇടിച്ചത് . അപകടത്തില്‍ മൂന്ന് സ്കൂള്‍ വിദ്യാർത്ഥികള്‍ മരിച്ചു. അപകടത്തില്‍ 10 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സ്കൂള്‍ വിദ്യാർത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരും തീവ്രപരിചരണ വിഭാഗത്തിലാണ്.