ചെന്നൈ.നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരനായ അബൂബക്കർ സിദ്ദിഖ് പിടിയിൽ. ആന്ധ്രയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ തമിഴ്‌നാട് പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡാണ് പിടികൂടിയത്. അബൂബക്കർ സിദ്ദിഖിനൊപ്പം ഉണ്ടായിരുന്ന മുഹമ്മദ് അലിയെയും പിടികൂടിയിട്ടുണ്ട്. കേരളം, തമിഴ് നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ വിവിധ സ്ഫോടനങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ട്.
1999ലെ ബെംഗളൂരു സ്‌ഫോടനം, 2011ൽ എൽ.കെ അദ്വാനിയുടെ രഥയാത്രയെ ലക്ഷ്യമിട്ട് മധുരയിലുണ്ടായ പൈപ് ബോംബ് സ്ഫോടനം, 1991ലെ ചെന്നൈ ഹിന്ദു മുന്നണി ഓഫീസില്‍ നടന്ന സ്‌ഫോടനം എന്നിവയിലെല്ലാം പ്രതിയാണ് അബൂബക്കർ സിദ്ദിഖ്.