ശിവകാശി. പടക്കനിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ഏഴ് തൊഴിലാളികൾ മരിച്ചു.
രണ്ട് സ്ത്രീകൾ ഉൾപ്പടെയാണ് മരിച്ചത്. കുട്ടികൾ ഉൾപ്പടെ നിരവധിപ്പേർക്ക് ഗുരുതരമായി പരിക്കേറ്റു.
രാവിലെ ഒൻപതുമണിയോടെയാണ് ശിവകാശിയിലെ ചിന്നകാമൻപട്ടിയിലുള്ള ഗോകുലേശ് പടക്കനിർമാണശാലയിൽ പൊട്ടിത്തെറിയുണ്ടായത്.
പൊട്ടിത്തെറിയിൽ അഞ്ച് നിലക്കെട്ടിടം പൂർണമായും തകർന്നു. മുപ്പതിലധികം തൊഴിലാളികൾ സ്ഫോടനമുണ്ടായ കെട്ടിടത്തിലുണ്ടായിരുന്നു. രണ്ട് സ്ത്രീകൾ ഉൾപ്പടെ ഏഴ് പേർ മരിച്ചു. നാല് പേരുടെ നില ഗുരുതരമാണ്. സാരമായി പരിക്കേറ്റവർ ഉൾപ്പടെ വിരുതുനഗർ
മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എസ് പിയും ജില്ലാ കളക്ടറും സ്ഥലത്തെത്തിയിട്ടുണ്ട്. പടക്കനിർമാണശാലയിൽ മതിയായ സുരക്ഷാസംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ