തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിലിയുണ്ടായ പൊട്ടിത്തെറിയിൽ എട്ട് മരണം

17
Advertisement

തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിലിയുണ്ടായ പൊട്ടിത്തെറിയിൽ എട്ട് മരണം. സങ്കറെഡ്ഡി ജില്ലയിലെ സിഗാച്ചി കെമിക്കൽ ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇരുപത്തിയഞ്ചിലധികം പേർക്ക് പരിക്കേറ്റു

രാവിലെ ഒൻപതരയോടെയായിരുന്നു ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറി. റിയാക്ടർ പൊട്ടിത്തെറിച്ചതിന് പിന്നാലെ ഫാക്ടറിയിൽ വലിയതോതിൽ തീപടർന്നു. അഞ്ച് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആശുപത്രിയിലെത്തിക്കും വഴി മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. തൊണ്ണൂറിനടുത്ത് തൊഴിലാളികളായിരുന്നു പൊട്ടിത്തെറി നടക്കുമ്പോൾ ഫാക്ടറിയിലുണ്ടായിരുന്നത്. 12 ഫയർഫോഴ്സ് യൂണിറ്റുകളെത്തി ഏറെ പണിപ്പെട്ടാണ് തീയണച്ചത്.ജില്ലാ കളക്ടറും എസ്പിയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി വിശദമായി റിപ്പോർട്ട് തേടി. ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു

Advertisement