ചെന്നൈ.തമിഴ്നാട്ടിലെ തിരുവള്ളൂരിൽ പ്രതിയെ പിടികൂടാൻ സാഹസിക യാത്ര നടത്തി പോലീസ്.
പ്രതിയുടെ കാറിന്റെ ഡോറിൽ തൂങ്ങി ഒരു കിലോമീറ്റർ ഓളം യാത്ര ചെയ്തു. കൊലപാതകക്കേസിലെ പ്രതി അഴക് രാജയെ പിടികൂടാൻ ആയിരുന്നു സാഹസികയാത്ര.
അഞ്ചുവർഷമായി പോലീസിന് വട്ടം ചുറ്റിച്ചു മുങ്ങി നടക്കുന്ന കൊലപാതക കേസ് പ്രതി അഴക് രാജയെ പിടികൂടാൻ ആയിരുന്നു പൊലീസിന്റെ ഈ സാഹസിക നീക്കം. പ്രതി തിരുവള്ളൂരിൽ ഒളിച്ചു കഴിയുന്നുണ്ടെന്ന് അറിഞ്ഞ ചെന്നൈ പോലീസിന്റെ പ്രത്യേക സംഘം ഇവർക്കായി വല വിരിച്ചു. എന്നാൽ സമർദ്ദമായി പൊലീസിന്റെ പൂട്ടുപൊളിച്ച് അഴക് രാജയും സംഘവും കാറിൽ കടന്നു കളഞ്ഞു. ഇതിനിടെയാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പ്രതിയുടെ കാറിന്റെ ഫ്രണ്ട് ഡോറിൽ തുടങ്ങിയത്. പ്രതി ഇയാളുമായി ഒന്നരക്കിലോമീറ്റർ സഞ്ചരിച്ചു. അഴക് രാജാവ് കാർ നിർത്തില്ലെന്ന് ഉറപ്പായതോടെ പോലുസുകാരൻ പതിയെ താഴേക്ക് ഇറങ്ങി. പിന്നിൽ വാഹനം ഇല്ലാത്തതിനാൽ അപകടമുണ്ടായില്ല. ഇത് ആറാം തവണയാണ് പ്രതി പൊലീസിനെ വെട്ടിച്ചു കടന്നകളയുന്നത്. കാറിന്റെ ഡോറിൽ തൂങ്ങിയ പൊലീസ്കാരനെ അനുകൂലിച്ചു എതിർത്തും സമൂഹ മാധ്യമങ്ങളിൽ കമന്റുകൾ നിറയുകയാണ്