താനെ. മഹാരാഷ്ട്രയിലെ താനയിൽ സബർബൻ ട്രെയിനിൽ നിന്ന് വീണ് അഞ്ചുപേർ മരിച്ചു. മുമ്പ്ര റെയിൽവേ സ്റ്റേഷന് സമീപമാണ് രാവിലെ ദുരന്തം ഉണ്ടായത്. വാതിൽക്കൽ തൂങ്ങിപ്പിടിച്ച് നിന്നവരാണ് ട്രാക്കിലേക്ക് വീണത് തെറിച്ച് വീണത്
രാവിലെ 9:30യോടെ ദിവ, മുമ്പ്ര റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലാണ് അപകടമുണ്ടായത്. രാവിലെ ഏറ്റവും തിരക്കുള്ള സമയത്താണ് അപകടം.
12 പേർ ട്രാക്കിലേക്ക് തെറിച്ച് വീണു. അരമണിക്കൂറോളം എടുത്താണ് പരിക്കേറ്റവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റാൻ കഴിഞ്ഞത്. അപകട സമയത്ത് തൊട്ടടുത്ത ട്രാക്കിൽ പുഷ്പക് എക്സ്പ്രസ്സും അതിവേഗം കടന്നു പോയിരുന്നു. കുത്തിനിറച്ച് യാത്രക്കാർ വരുന്ന സമയത്ത് കൊടും വളവിൽ ട്രെയിനിന്റെ വേഗം കുറയ്ക്കണമെന്ന് നേരത്തെ തന്നെ ആവശ്യം ഉയർന്നതാണ്. എസി ഒഴികെയുള്ള ട്രെയിനുകൾക്ക് ഓട്ടോമാറ്റിക് ഡോർ സംവിധാനങ്ങളും ഇല്ല. അപകടത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ട്രെയിനുകളിലും ഓട്ടോമാറ്റിക് ഡോർ സംവിധാനം നടപ്പാക്കുമെന്ന് റെയിൽവേ ബോർഡ് തീരുമാനിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് മധ്യ റെയിൽവേയും പറയുന്നു.