കനറാ ബാങ്കിൽ 59 കിലോഗ്രാം ആഭരണം കവര്‍ന്നു

54
Advertisement

ബംഗളുരു.കർണാടകയിൽ കനറ ബാങ്കിൽ വൻ കവർച്ച. വിജയപുരജില്ലയിലെ മനഗുളി ടൗൺ ബ്രാഞ്ചിൽ മോഷണം. ലോക്കറിൽ സൂക്ഷിച്ച 59 കിലോഗ്രാം പണയ ആഭരണങ്ങളും അഞ്ചര ലക്ഷം രൂപയും കവർന്നു. കവർച്ച നടന്നത് മെയ് 23 നും 25 നും ഇടയിൽ

ബാങ്കിന്റെ പുറകു വശത്തെ ജനൽ കമ്പി വളച്ചു കവർച്ച സംഘം അകത്തു കയറി. അന്വേഷണം വഴി തെറ്റിക്കാൻ മന്ത്രവാദം ചെയ്തെന്ന വ്യാജേന വിഗ്രഹം കൊണ്ടിട്ടു. മോഷണത്തെ കുറിച്ച് അറിയാൻ വൈകി. ബാങ്ക് മാനേജരുടെ പരാതിയിൽ
പോലീസ് കേസ്. 8 പ്രത്യേക സംഘമായി അന്വേഷണം നടക്കുന്നു.

Advertisement