രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നൽകാത്തതിനെതിരായ പ്രതിഷേധം ശക്തമാക്കാൻ ധാരണ

Advertisement

ന്യൂഡെൽഹി. ലോക്സഭയിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നൽകാത്തതിനെതിരായ പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ സഖ്യത്തിൽ ധാരണ. വിഷയത്തിൽ ഇന്ത്യ സഖ്യ നേതാക്കൾ കഴിഞ്ഞ ദിവസം സ്പീക്കർ ഓം ബിർള യെകണ്ട് കത്ത് നൽകിയിരുന്നു.ഡെപ്യൂട്ടി സ്പീക്കറെ ഉടൻ തെരഞ്ഞെടുക്കണം എന്നതടക്കം ചൂണ്ടികാണിച്ചാണ് കത്ത്. ലോകസഭയിൽ തുറമുഖബില്ല് ഇന്ന് കേന്ദ്ര മന്ത്രി സർബാനന്ദ  സോനെവാൾ അവതരിപ്പിക്കും.രാജ്യത്തെ വിമാന യാത്ര നിരക്ക് നിയന്ത്രിക്കുന്നത്തിനുള്ള ഷാഫി പറമ്പിൽ എംപി യുടെ സ്വകാര്യ ബില്ലും, ലഹരി മരുന്ന് ദുരുപയോഗത്തിനു എതിരായ ഇ ടി മുഹമ്മദ്‌ ബഷീർ എം പിയുടെ സ്വകാര്യ ബില്ലും ഇന്ന് ലിസ്റ്റ് ചെയ്തിട്ടുണ്ട്.