എ ആർ റഹ്മാൻ ആശുപത്രി വിട്ടു

346
Advertisement

ചെന്നൈ: നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സ തേടിയ സംഗീത സംവിധായകൻ എ.ആര്‍.റഹ്മാൻ ആശുപത്രി വിട്ടു.
ഇന്നു രാവിലെ ഏഴു മണിയോടെയാണ് റഹ്മാനെ ആശുപത്രിയിൽ എത്തിച്ചത്. ഇസിജി, എക്കോ കാര്‍ഡിയോഗ്രാം അടക്കമുള്ള പരിശോധനകള്‍ നടത്തി.
എ.ആര്‍. റഹ്മാന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചതിനെ തുടർന്ന് അദ്ദേഹം വീട്ടിലേക്ക് മടങ്ങി.

Advertisement