നെഞ്ചുവേദന: എ.ആര്‍.റഹ്‌മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആൻജിയോഗ്രാമിന് വിധേയമാക്കുമെന്ന് വിവരം

Advertisement

ചെന്നൈ: സംഗീത സംവിധായകൻ എ.ആര്‍.റഹ്മാനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടന്ന് ഇന്നു രാവിലെ ഏഴു മണിയോടെയാണ് റഹ്മാനെ ആശുപത്രിയിൽ എത്തിച്ചത്. ആരോഗ്യസ്ഥിതി സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇസിജി, എക്കോ കാര്‍ഡിയോഗ്രാം അടക്കമുള്ള പരിശോധനകള്‍ നടത്തി.

റഹ്മാനെ ആൻജിയോഗ്രാമിന് വിധേയമാക്കുമെന്നാണ് വിവരം. ഡോക്ടർമാരുടെ സംഘം പരിശോധിക്കുകയാണെന്നും എ.ആര്‍. റഹ്മാന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Advertisement