ഭാര്യയോടൊപ്പം ചാന്ദ്നി ചൗക് മാർക്കറ്റ് കാണാണെത്തിയ ഫ്രഞ്ച് അംബാസഡറുടെ ഫോൺ മോഷ്ടിച്ചു; നാല് പേർ പിടിയിൽ

804
Advertisement

ന്യൂഡൽഹി: ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ തിയറി മാതോയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ഡൽഹിയിലെ ചാന്ദ്നി ചൗക് മാർക്കറ്റിൽ വെച്ചാണ് അംബാസഡറുടെ മൊബൈൽ ഫോൺ മോഷണം പോയത്. തുടർന്ന് ഫ്രഞ്ച് എംബസി പൊലീസിൽ വിവരമറിയിച്ചു.

ഒക്ടോബർ 20നാണ് ഫ്രഞ്ച് അംബാസഡർ, ഭാര്യയ്ക്കൊപ്പം ചാന്ദ്നി ചൗക് മാർക്കറ്റ് സന്ദർശിച്ചത്. പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ അവിടെ വെച്ച് മോഷണം പോയി. 21-ാം തീയ്യതി ഡൽഹിയിലെ ഫ്രഞ്ച് എംബസിയിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചതിന് പിന്നാലെ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. തുടർന്ന് പ്രതികളെ കണ്ടെത്തി പിടികൂടി. എല്ലാവരും 20നും 25നും ഇടയിൽ പ്രായമുള്ളവരാണ്. മോഷ്ടിച്ച മൊബൈൽ ഫോൺ ഇവരിൽ നിന്ന് കണ്ടെടുത്തു. കേസിൽ തുടർ നടപടികൾ പുരോഗമിക്കുന്നു.

Advertisement