ഇസ്രായേലി എംബസിയുടെ സുരക്ഷ വർദ്ധിപ്പിച്ചു

295
Advertisement

ന്യൂഡെല്‍ഹി. ഡൽഹി പോലീസ് ഇസ്രായേലി എംബസിയുടെ സുരക്ഷ വർദ്ധിപ്പിച്ചു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചബാദ് ഹൗസിൻ്റെയും സുരക്ഷ ശക്തമാക്കി. ടെഹ്‌റാനിൽ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ട പശ്ചാത്തല ത്തിലാണ് നടപടി. രണ്ട് കെട്ടിടങ്ങൾക്കും പരിസരത്ത് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. പ്രദേശത്തുള്ള പരിശോധനകളും ശക്തമാക്കി.

Advertisement