കത്വയിലുണ്ടായ ഭീകരക്രമണത്തിൽ 5 സൈനികർക്ക് വീരമൃത്യു

405
Advertisement

ജമ്മു. കശ്മീരിലെ കത്വയിലുണ്ടായ ഭീകരക്രമണത്തിൽ 5 സൈനികർ വീരമൃത്യു വരിച്ചു. മരിച്ചവരിൽ ഒരു ജൂനിയർ കമ്മീഷൻ ഓഫീസറും ഉൾപ്പെടുന്നു. 5 സൈനികർക്ക് പരുക്ക് ഏറ്റ് പഠാൻ കോട്ടിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.ബദ്നോട്ട ഗ്രാമത്തിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സുരക്ഷാസേന സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം ഉണ്ടായത്. വാഹനത്തിനു നേരെ ഒളിച്ചിരുന്ന് ഗ്രേഡ് എറിഞ്ഞ ശേഷം ഭീകരർ വെടിവക്കൂ കയായിരുന്നു. സൈന്യം ഉടൻ തിരിച്ചടിച്ചു. പ്രദേശത്തത്ത് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. 48 മണിക്കൂറിനിടെ ജിമ്മുകശ്മീരിൽ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണം ആണിത് . കുൽഗാമിൽ രണ്ടിടങ്ങളിലായി ഉണ്ടായ ഭീകരാക്രമണങ്ങളിൽ 2 സൈനികർ വീരമൃത്യു വരിച്ചിരുന്നു.6 ഭീകരവാദികളെ സൈന്യം വധിച്ചു.

Advertisement