കത്വയിൽ സൈനിക വാഹനത്തിന് നേരെ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തി

140
Advertisement

ജമ്മു. കശ്മീരിൽ വീണ്ടും ഭീകരക്രമണം. കത്വയിൽ സൈനിക വാഹനത്തിന് നേരെ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തി.രണ്ടു സൈനികർക്ക് പരുക്ക്. പ്രദേശത്ത് ഏറ്റ് മുട്ടൽ തുടരുന്നു.രണ്ടു സൈനികർ വീര മൃത്യു വരിച്ച കുൽ ഗാം ഭീകരക്രമത്തിനു ശേഷം മണിക്കൂകൾക്കകമാണ് വീണ്ടും ഭീകരാക്രമണം ഉണ്ടായത്.കതുവ ജില്ലയിലെ ബദ്നോട്ട ഗ്രാമത്തിൽ വൈകീട്ട് 3.30 ഓടെ യാണ്‌ ആക്രമണം ഉണ്ടായത്.

സുരക്ഷാസേന സഞ്ചരിച്ച വാഹനത്തിൽ നേരെ ഭീകര ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു.ആക്രമണത്തിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു.സൈന്യം തിരിച്ചടിച്ചു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.കൂടുതൽ സൈനികരെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.

ജമ്മുകശ്മീരിലെ കുൽഗാമിൽ കഴിഞ്ഞ ദിവസം ഉണ്ടായ സൈനിക നടപടിയിൽ ആറ് ഭീകരരെ വധിച്ചിരുന്നു. വ്യത്യസ്ത ആക്രമണങ്ങളിലായി രണ്ട് സൈനികർ വീരമൃത്യു വരിച്ച മേഖലയിൽ സൈന്യത്തിന്റെ തെരച്ചിലിൽ ഒരു വീട്ടിൽ ഭീകരർ ഒളിച്ചിരിക്കാനായി നിർമ്മിച്ച ബങ്കർ കണ്ടെത്തി. സ്ഥലത്ത് എന്‍ഐഎ സംഘം പരിശോധന നടത്തി.

Advertisement