ജമ്മുകശ്മീര്‍.തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ രണ്ടിടങ്ങളിൽ സൈന്യവും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ. നാല് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. രണ്ട് സൈനികർ വീര മൃത്യു വരിച്ചു. കുൽഗാമിലെ മുദർഗാം, ഫ്രിസൽ ചിന്നിഗാം എന്നീ മേഖലകളിൽ ആണ് ഏറ്റു മുട്ടൽ ഉണ്ടായത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം നടത്തിയ തിരിച്ചിലിനിടെയാണ് ഏറ്റുമുട്ടൽ. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര സംഘടനയിൽപ്പെട്ടവരാണ് കൊല്ലപ്പെട്ട ഭീകരർ എന്ന് പോലീസ് അറിയിച്ചു.ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് സൈന്യവും പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ തെരിച്ചിലിനിടയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.





































