രാമേശ്വരം കഫെ സ്ഫോടനം, എൻഐഎയുടെ വ്യാപക റെയ്ഡ്

215
Advertisement

ബംഗളൂരു .രാമേശ്വരം കഫെ സ്ഫോടന കേസുമായി ബന്ധപ്പെട്ട് എൻഐഎയുടെ വ്യാപക റെയ്ഡ്. തമിഴ് നാട് ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തിയത്. കോയമ്പത്തൂരിലെ സായ്ബാബ നഗറിലെ ഡോക്ടർമാരായ ജാഫർ ഇക്ബാൽ, നയിൻ സാദിഖ് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. കർണാടക സ്വദേശികളായ ഇവർ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരാണ്. ആന്ധ്രാപ്രദേശ് അനന്ത്പൂർ ജില്ലയിലെ രായദുർഗത്തെ സുഹൈലിന്റെ വീട്ടിലും എൻഐഎ റെയ്ഡ് നടത്തി. ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പരിശോധനയിൽ മൊബൈൽ ഫോണും ഹാർഡ് ഡിസ്കും കണ്ടെടുത്തു. ഐടി ജീവനക്കാരനായ സുഹൈൽ കഴിഞ്ഞ മൂന്ന് മാസമായി വീട്ടിലിരുന്ന് ജോലി ചെയ്ത് വരികയായിരുന്നു. ബംഗളൂരുവിലെ കുമാരസ്വാമി ലേ ഔട്ട്, ബാനശങ്കരി എന്നിവിടങ്ങളിലും ഇന്ന് പരിശോധന നടത്തി.

Advertisement