രാഹുല്‍ ഗാന്ധി മുടി വെട്ടാനും താടി ട്രിം ചെയ്യാനുമായി എത്തിയ കടയിൽ പിന്നീട് കണ്ടത്….

1795
Advertisement

രാഹുല്‍ ഗാന്ധി മുടി വെട്ടാനും താടി ട്രിം ചെയ്യാനുമായി എത്തിയ റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ ആളുകളുടെ വന്‍ തിരക്ക്. ബറേലിയിലെ ന്യൂ മുംബാ ദേവി ഹെയര്‍ കട്ടിങ് സലൂണിലെ ജീവനക്കാരനും ഉടമയുമായി മിഥുന്‍ തിങ്കളാഴ്ച ഷോപ്പിലെത്തിയ സെലിബ്രിറ്റിയെ കണ്ട് അക്ഷാരാര്‍ഥത്തില്‍ ഞെട്ടി. ‘ ഇത്രയും വലിയ നേതാവ് തന്റെ കടയിലേക്ക് വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല’- മിഥുന്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാഹുല്‍ എത്തിയതിന് പിന്നാലെ കടയില്‍ മുടി വെട്ടാനും ഷേവ് ചെയ്യാനുമായി എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി ജീവനക്കാരന്‍ പറയുന്നു. പലരും ഫോണില്‍ വിളിച്ച് സമയം ബുക്ക് ചെയ്യുന്നതായും കടയുടമ പറഞ്ഞു.
കടയില്‍ പ്രദര്‍ശിപ്പിച്ച ഹെയര്‍ സ്റ്റൈലുകളെ കുറിച്ച് കടയുടമയോട് രാഹുല്‍ ചോദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളലില്‍ വൈറലായി.

Advertisement