Home News Breaking News കൊല്ലത്തെ ഉയര്‍ന്ന പോളിംങ് ശതമാനം ,കാറ്റ് എങ്ങോട്ട്

കൊല്ലത്തെ ഉയര്‍ന്ന പോളിംങ് ശതമാനം ,കാറ്റ് എങ്ങോട്ട്

Advertisement

കൊല്ലം .ജില്ലയിൽ ഇത്തവണ രേഖപ്പെടുത്തിയ പോളിംഗ് ശതമാനം, സാധാരണ കണക്കുകൾക്കപ്പുറം ശക്തമായ രാഷ്ട്രീയ സൂചനകളാണ് നൽകുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടിങ് ഉയർന്നത് മൂന്ന് മുന്നണികളിലും ഒരേസമയം പ്രതീക്ഷയും ആശങ്കയും കൂട്ടിയിരിക്കുകയാണ്. ഏഴ്
സീറ്റ് വരെ യുഡിഎഫ് പ്രതീക്ഷിക്കുമ്പോൾ മുഴുവൻ സീറ്റും നേടും എന്നതാണ് എൽഡിഎഫ് കണക്കുകൂട്ടൽ. പത്തനാപുരത്ത് യുഡിഎഫ് കണ്ണഞ്ചിപ്പിക്കുന വിജയം നേടുമെന്ന് സ്ഥാനാർത്ഥി ജോതികുമാർ പറഞ്ഞു. ചാത്തന്നൂരിൽ 1000 ലധികം വോട്ടിന് വിജയിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി ബി ബി ഗോപകുമാറും പറഞ്ഞു

കൊല്ലം ജില്ലയിലുടനീളം നടന്ന കടുത്ത പ്രചാരണ പോരാട്ടം വോട്ടിങ് ശതമാനത്തിൽ വ്യക്തമായി പ്രതിഫലിച്ചു. ജില്ലയിലെ അന്തിമ കണക്ക് വന്നപ്പോൾ 76.29% ആണ് പോളിങ്. കരുനാഗപ്പള്ളിയിലാണ് ജില്ലയിലെ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 78.82%. ഏറ്റവും കുറവ് പുനലൂരിലും, 70.99 %.
11 മണ്ഡലങ്ങളിൽ 9 സീറ്റുകൾ കൈവശം വച്ചിരിക്കുന്ന എൽഡിഎഫ്, നഷ്ടമായ കുണ്ടറയും കരുനാഗപ്പള്ളിയും തിരികെ പിടിക്കാനുള്ള ആത്മവിശ്വാസത്തിലാണ്. ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലങ്ങളാണ് ഇവയെന്നത് ഇടതുക്യാമ്പിന് വലിയ പ്രതീക്ഷ നൽകുന്നു.

സർക്കാരിനെതിരെ പൊതുവികാരം ഉണ്ടെന്ന വിലയിരുത്തലുകൾ നിലനിൽക്കുമ്പോഴും, അത് എംഎൽഎമാരെ ബാധിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് എൽഡിഎഫ് നേതൃത്വം. കൂടാതെ, പരമ്പരാഗത വോട്ടുകൾ ഉറപ്പാണെന്നും ന്യൂനപക്ഷ വോട്ടുകളിൽ കൂടി നേട്ടം ഉണ്ടാകുമെന്നുമാണ് അവരുടെ കണക്കുകൂട്ടൽ.
അതേസമയം, ഭരണവിരുദ്ധ വികാരം ഇത്തവണ തരംഗമായി മാറിയെന്ന് യുഡിഎഫ് ശക്തമായി അവകാശപ്പെടുന്നു. തീരദേശ മേഖലകളിലും ന്യൂനപക്ഷ സ്വാധീനം കൂടുതലുള്ള ബൂത്തുകളിലും കനത്ത പോളിംഗ് രേഖപ്പെടുത്തിയതാണ് അവരുടെ ആത്മവിശ്വാസത്തിന് അടിസ്ഥാനം. കൊല്ലം, ചവറ, കുന്നത്തൂർ മണ്ഡലങ്ങളിൽ വ്യക്തമായ മുന്നേറ്റം ഉണ്ടാകുമെന്നും, നിലവിലെ മന്ത്രിമാരടക്കം ശക്തരായ സ്ഥാനാർത്ഥികൾ പോലും ഈ തരംഗത്തിൽ പതറാമെന്നും യുഡിഎഫ് വിലയിരുത്തുന്നു. ഒൻപത് സീറ്റുകൾ വരെ നേടാൻ കഴിയുമെന്ന അവകാശവാദവും അവർ ഉയർത്തുന്നു. പത്തനാപുരത്ത് യു ഡി എഫിന് 5 അക്ക ഭൂരിപക്ഷത്തിൽ വിജയം ഉറപ്പെന്ന് സ്ഥാനാർത്ഥി ജോതികുമാർ ചാമക്കാല

എൻഡിഎക്കും ഇത്തവണ കൂടുതൽ ആത്മവിശ്വാസമാണ് ഉള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുശതമാന വർദ്ധന തുടർന്നാൽ ചാത്തന്നൂർ മണ്ഡലം പിടിക്കാനാകുമെന്നാണ് അവരുടെ പ്രധാന കണക്കുകൂട്ടൽ. ചാത്തന്നൂരിൽ താമര വിരിയുമെന്ന് എൻ ഡി എ സ്ഥാനാർത്ഥി ബി ബി ഗോപകുമാർ

കൂടാതെ കുന്നത്തൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര മണ്ഡലങ്ങളിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുമെന്ന വിലയിരുത്തലും എൻഡിഎ ക്യാമ്പിനുണ്ട്.
ഉയർന്ന പോളിംഗ് ശതമാനം മൂന്ന് മുന്നണികളും തങ്ങളുടെ അനുകൂലമായി വ്യാഖ്യാനിക്കുമ്പോൾ രാഷ്ട്രീയ നിരീക്ഷകർക്ക് പോലും കൊല്ലത്ത് ഇത്തവണ ഫലം പ്രവചിക്കാൻ കഴിയാത്ത വിധമാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here