Home News Local ​പോരുവഴിയുടെ ഹൃദയം കവർന്ന് രാജി പ്രസാദ്

​പോരുവഴിയുടെ ഹൃദയം കവർന്ന് രാജി പ്രസാദ്

Advertisement

ശാസ്താംകോട്ട:തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എൻഡിഎ സ്ഥാനാർത്ഥി രാജി പ്രസാദ് പോരുവഴി പഞ്ചായത്തിൽ നടത്തിയ പര്യടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ഗിരിപുരത്ത് നിന്നാരംഭിച്ച സ്വീകരണ പരിപാടികൾക്ക് വിവിധ കേന്ദ്രങ്ങളിൽ ഉജ്ജ്വല വരവേൽപ്പാണ് ലഭിച്ചത്.വാദ്യമേളങ്ങളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ ഓരോ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിയെ സ്വീകരിച്ചു.​ഉച്ചക്ക് 1:30-ഓടെ ശാസ്താംനടയിൽ വിശ്രമം.വൈകിട്ട് ഭരണിക്കാവിൽ നടന്ന ‘യുവശക്തി സംഗമ’ത്തിൽ പ്രശസ്ത ഗായിക മൈഥിലി താക്കൂറിനൊപ്പം രാജി പ്രസാദ് വേദി പങ്കിട്ടു.യുവ ജനങ്ങളുടെ വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഈ പരിപാടിക്ക് ശേഷം ആറരയോടെ വീണ്ടും പോരുവഴിയിലേക്ക്.കടവിൽ ജംഗ്ഷനിൽ നിന്നാരംഭിച്ച രാത്രികാല പര്യടനം ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കൊച്ചുതെരുവ് മുക്കിൽ സമാപിച്ചു.വരും ദിവസങ്ങളിൽ കൂടുതൽ ആവേശത്തോടെ പ്രചാരണ പരിപാടികൾ തുടരുമെന്ന് നേതൃത്വം അറിയിച്ചു.വെള്ളിയാഴ്ച ശൂരനാട് തെക്ക് പഞ്ചായത്തിലാണ് പര്യടനം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here