ശാസ്താംകോട്ട: വീടിനുള്ളില്‍ കടന്നു കൂടിയ നായ ഗൃഹനാഥനെയും ഗൃഹനാഥയേയും കടിച്ച ശേഷം വീടിന് മുന്നില്‍ നിലയുറപ്പിച്ചത് ഏറെ നേരം ആശങ്ക പരത്തി. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് ഇടവനശ്ശേരി സ്വദേശിയായ കോശിവൈദ്യന്റെ വീട്ടുമുറ്റത്താണ് നായ വന്നത്. കഴുത്തില്‍ ബെല്‍റ്റ് അടക്കം വീട്ടില്‍ വളര്‍ത്തുന്ന ലക്ഷണത്തോടുകൂടി മുന്തിയ ഇനം നായ വീട്ടുമുറ്റത്ത് നിന്ന കോശി വൈദ്യനെയും ഭാര്യ സുനിലയേയും ഗുരുതരമായി കടിച്ച് പരിക്കേല്‍പ്പിച്ചു. ഇവര്‍ ഓടി വീടിനുള്ളിലേക്ക് ഓടി കയറിയെങ്കിലും ശൗര്യത്തോടെ നിന്ന നായ അവിടെ നിന്ന് മാറാന്‍ തയ്യാറാകാതെ അവിടെ തന്നെ നിന്നു.
ഇതോടെ ഇവര്‍ക്ക് ആശുപത്രിയില്‍ പോകാനും കഴിഞ്ഞില്ല. വിവരം അറിഞ്ഞ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശാന്തകുമാരി അമ്മയും ജോസ് മത്തായിയും ഇവിടെ എത്തി നായയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചങ്കിലും ശ്രമം വിഫലയായി. തുടര്‍ന്ന് ശാസ്താംകോട്ട പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും അവസാനം വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സഹായം തേടിയെങ്കിലും ഇവരെല്ലാം കൈയ്യൊഴിയുകയായിരുന്നു. പിന്നീട് ഏറെ പണിപ്പെട്ട് നായയെ അവിടെ നിന്ന് കുറച്ച് അകലേക്ക് മാറ്റിയ ശേഷം കോശി വൈദ്യനും ഭാര്യയും കാറില്‍ കയറി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തി ചികിത്സ തേടി. ഏറെ നേരം അവിടെ നിന്ന നായ പിന്നിട് ഓടി മറയുകയായിരുന്നു.






























