Home News Local അവശ്യ സർവീസ് ജീവനക്കാർക്ക് മാര്‍ച്ച് 31 മുതല്‍ വോട്ട് രേഖപ്പെടുത്താം

അവശ്യ സർവീസ് ജീവനക്കാർക്ക് മാര്‍ച്ച് 31 മുതല്‍ വോട്ട് രേഖപ്പെടുത്താം

Advertisement

കൊല്ലം: ജില്ലയിലെ അവശ്യസര്‍വ്വീസ് വിഭാഗത്തില്‍ പെട്ട ജീവനക്കാര്‍ക്ക് നാളെ മുതല്‍ വോട്ട് രേഖപ്പെടുത്താം. വോട്ട് രേഖപ്പെടുത്തുന്നതിനായി ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങള്‍ (പി.വി.സി) സജ്ജീകരിച്ചിട്ടുണ്ട്. അവശ്യ സര്‍വീസ് വിഭാഗത്തില്‍ (എ വി ഇ എസ്) ഉള്‍പ്പെട്ട ഫോം 12 ഡി വഴി മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ സാധിക്കുക. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 6 വരെയാണ് ജില്ലയിലെ കേന്ദ്രങ്ങളില്‍ വോട്ട് രേഖപ്പെടുത്താനുള്ള സമയം അനുവദിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ പി വി സികളിലെത്തി വോട്ട് രേഖപ്പെടുത്താം. ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള പോസ്റ്റല്‍വോട്ടിംഗ് കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ചുവടെ:

ചടയമംഗലം- ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ചടയമംഗലം, ചാത്തന്നൂര്‍- മിനി സിവില്‍ സ്റ്റേഷന്‍ ചാത്തന്നൂര്‍, ചവറ- ബേബി ജോണ്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ കോളേജ് ചവറ, ഇരവിപുരം- ശ്രീനാരായണ കോളജ് (മെന്‍സ്) കൊല്ലം, കരുനാഗപ്പള്ളി- വിദ്യാധിരാജ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കരുനാഗപ്പള്ളി, കൊല്ലം- സര്‍ക്കാര്‍ മോഡല്‍ എച്ച് എസ് ഫോര്‍ ഗേള്‍സ് കൊല്ലം, കൊട്ടാരക്കര- സര്‍ക്കാര്‍ മോഡല്‍ നഴ്‌സറി സ്‌കൂള്‍, കൊട്ടാരക്കര (കൊട്ടാരക്കര സര്‍ക്കാര്‍ ബോയ്‌സ് എച്ച് എസ്- എച്ച് എസ് എസ് പരിസരം), കുണ്ടറ- എസ് എന്‍ എസ് എം എച്ച് എസ് എസ് ഇളമ്പല്ലൂര്‍, കുന്നത്തൂര്‍- ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസ് ശാസ്താംകോട്ട, പത്തനാപുരം- മൗണ്ട് ടാബോര്‍ ട്രെയിനിംഗ് കോളേജ്, പത്തനാപുരം, പുനലൂര്‍- സര്‍ക്കാര്‍ എച്ച് എസ് എസ് പുനലൂര്‍.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here