കൊല്ലം. കുണ്ടറയിൽ യുവതിക്ക് നേരെ പോലീസ് മർദ്ദനം. ഉത്സവത്തിനിടെ
പേരൂർ സ്വദേശിനി അശ്വനിയെ
കുണ്ടറ എസ് ഐ കിരൺ മർദിച്ചതായാണ് പരാതി. പരിക്കേറ്റ യുവതി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. സംഭവത്തിൽ എസ് ഐ യ്ക്ക് എതിരെ അന്വേഷണത്തിന് നിർദ്ദേശം നൽകി കൊല്ലo റൂറൽ പോലീസ് മേധാവി.ശാസ്താംകോട്ട ഡി വൈ എസ് പിയ്ക്കാണ് അന്വേഷണ ചുമതല.
കഴിഞ്ഞ ദിവസം കാഞ്ഞിരംകോട് ക്ഷേത്രത്തിൽ നടന്ന പോലീസ് അതിക്രമത്തിൻ്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.. ഉത്സവം കാണാൻ ഭർത്താവിനോപ്പം എത്തിയ അശ്വനിയ്ക്കാണ് ക്രൂര മർദ്ദനമേറ്റത്. കലാപരിപാടി നടക്കുന്നതിനിടെ പ്രശ്നമുണ്ടായി. തുടർന്ന് പോലീസ് യുവതിയുടെ ഭർത്താവിനെ മർദ്ദിക്കുകയും ജീപ്പിൽ കയറ്റുകയും ചെയ്തു. ഇത് ചോദ്യം ചെയ്ണ്തതിമാണ് മർദ്ദിച്ചതെന്ന് പറയുന്നു.
പോലീസ് പെപ്പെർ സ്പ്രേ ഉപയോഗിച്ചതായും ഭാര്യ പരാതി നൽകിയാൽ റിമാൻ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അശ്വനിയുടെ ഭർത്താവ് പറഞ്ഞു.
also read:
കുണ്ടറ SI കിരണിന്റെ നേതൃത്വത്തിൽ തങ്ങളെ മർദ്ദിച്ചതായാണ് പരാതി.
അതെ സമയം അശ്വനിയും ഭർത്താവും മദ്യപിച്ച് ജോലി തടസപ്പെടുത്തിയെന്ന് കാട്ടി ഇരുവർക്കുമേതിരെ പോലീസ് കേസെടുത്തു. പക്ഷേ അശ്വനി മദ്യപിച്ചതായി വൈദ്യപരിശോധന റിപ്പോർട്ടിൽ ഇല്ല.
പരിക്കേറ്റ അശ്വനി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതിക്രമം കാട്ടിയ എസ് ഐ കിരൺ സ്ഥിരം പ്രശ്നക്കാരെന്ന് കുണ്ടറ എം എൽ എ പി സി വിഷ്ണുനാഥും, മുൻമന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയും ചാനലുകളോട് വ്യക്തമാക്കി
സംഭവത്തിൽ കുണ്ടറ പോലീസ് സ്റ്റേഷനിലേക്ക് വിവിധ സംഘടനകളുടെ പ്രതിഷേധം ഉണ്ടായി.

































