ശാസ്താംകോട്ട. പതാരം 721-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും മുക്കുപണ്ടം പണയം വച്ച് 15 ലക്ഷം തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന അധ്യാപകന് മുന്‍കൂര്‍ ജാമ്യം.വെളുത്തമണൽ സരസ്വതി വിലാസം യു.പി സ്കൂൾ അധ്യാപകൻ
ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് ഐശ്വര്യയിൽ ദിലീപ്കുമാറിന് (37) ആണ് കൊല്ലം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
രാഷ്ട്രീയ പ്രേരിതമായാണ് കേസ് എടുത്തതെന്നും പണം മുഴുവന്‍ ബാങ്കില്‍ അടച്ചുകഴിഞ്ഞുവെന്നും ആയിരുന്നു പ്രതിയുടെ വാദം. മകള്‍ക്ക് ആവശ്യത്തിനായി വാങ്ങിയ സ്വര്‍ണ വളകള്‍ അബദ്ധ ത്തില്‍ പണയ സ്വര്‍ണത്തില്‍ പെടുകയായിരുന്നു. സ്വര്‍ണം ബാങ്ക് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയുടെ പക്കല്‍ സ്വര്‍ണമില്ല. പ്രതി സ്ഥിരമായി ബാങ്കില്‍ വരുന്ന ആളാണ്.തുടങ്ങിയ വാദമുഖങ്ങള്‍ പ്രതിഭാഗം നല്‍കി. പ്രതിയെ ചോദ്യം ചെയ്യണമെങ്കില്‍ നോട്ടീസ് നല്‍കി വിളിച്ചുവരുത്തണം, അഥവാ അറസ്റ്റ് വേണ്ടി വന്നാല്‍ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയക്കാവുന്നതാണ് എന്നും കോടതി വ്യക്തമാക്കി.
അഡ്വ. മോഹന്‍രാജ്, അഡ്വ. കണിച്ചേരില്‍ സുരേഷ്എന്നിവര്‍ ഹാജരായി































