കൊല്ലം. കോർപ്പറേഷനിൽ പ്രതിപക്ഷ പ്രതിഷേധം. മേയറുടെ വീട്ടിലെ ജീവനക്കാരനെ കോർപ്പറേഷനിൽ താൽക്കാലിക നിയമനം നൽകിയെന്ന് ആരോപിച്ചാണ് പ്രതിഷേധം.
നിയമനം ചട്ടവിരുദ്ധമെന്ന് സി പി ഐ എം.
കൊല്ലം കോർപ്പറേഷനിൽ കൗൺസിൽ യോഗം ആരംഭിക്കുന്നതിന് മുൻപാണ് നിയമന വിവാദത്തിൽ പ്രതിഷേധം തുടങ്ങുന്നത്. മേയറുടെ വീട്ടിലെ ജീവനക്കാരനായ വ്യക്തിയെ കോർപ്പറേഷനിലെ താൽക്കാലിക ജീവനക്കാരനായി നിയമിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.നിയമ നത്തിൽ ക്രമക്കേടും, അഴിമതിയും ഉണ്ടെന്നാണ് പ്രതിപക്ഷ ആരോപണം.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കെയുള്ള നിയമനം ചട്ടവിരുദ്ധമെന്നും പ്രതിപക്ഷം ആരോപിച്ചു.തുടർന്ന് നടന്ന
കൗൺസിൽ യോഗത്തിലും പ്രതിപക്ഷം പ്രതിഷേധിച്ചു. മേയറുടെ ചേമ്പറിൽ പ്രതിപക്ഷo പ്രതിഷേധിച്ചതോടെ
കൗൺസിൽ ഹാളിൽ പരസ്പരം പോര് വിളിച്ച് ഭരണപക്ഷവും – പ്രതിക്ഷവും നേർക്ക് വെല്ലുവിളിയുമായി രംഗത്ത് വന്നു. സംഭവത്തിൽ ഡി വൈ എഫ് ഐ കോർപ്പറേഷനിലേക്ക് പ്രകടനം നടത്തി.





























