കിഴക്കേ കല്ലട:കാട് മൂടപ്പെട്ട് കിടന്ന ചരിത്ര പ്രാധാന്യമുള്ള മതിലകം- ചിറ്റുമല ചിറവരമ്പ് സഞ്ചാരയോഗ്യമാക്കി.
തൊഴിലാളികളും,സ്കൂൾ കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് കാൽനട യാത്രക്കാർ സഞ്ചരിക്കുന്ന വഴിയാണ്.ചിറ്റുമല ദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്.
മതിലകം വാർഡ് മെമ്പർ ഷീനാ വിനോദിൻ്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെയും,സെഞ്ചുറി പോളിമേഴ്സ് ഉടമ വിജയൻ,പൊതുപ്രവർത്തകനായ വിനോദ് വില്ല്യേത്ത് എന്നിവരുടെ സഹായത്തോടുകൂടി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മൂന്ന് ദിവസം കൊണ്ടാണ് പാത നവികരിച്ചത്.1300 മീറ്റർ വരുന്ന വരമ്പിന്റെ 1000 മീറ്റർ ഭാഗത്ത് വളർന്ന കാടാണ് വൃത്തിയാക്കിയത്.
also read:
വരമ്പിന്റെ ഇരു വശങ്ങളും സംരക്ഷണഭിത്തി കെട്ടി റോഡ് നിർമ്മിച്ച്, ഒരു ഭാഗം നടപ്പാതയും ഇരിപ്പിടവും സ്ഥാപിച്ച്,വൈദ്യുതീകരിക്കണമെന്നും, ടൂറിസ്റ്റുകളെ ആകർഷിക്കുന്ന വ്യത്യസ്തമായ പദ്ധതികൾ നടപ്പിലാക്കാൻ കഴിയുമെന്നും വാർഡ് മെമ്പർ ഷീനാ വിനോദ് പറഞ്ഞു.അഖിലേഷ്,കിഷോർ,തങ്കുട്ടൻ,ശാന്തി,ബേബി അനിൽ എന്നിവരും നേതൃത്വം നൽകി.


































