കെപിസിസി അദ്ധ്യക്ഷന്റെ താൽക്കാലിക ചുമതല എംഎം ഹസന്

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷന്റെ താൽക്കാലിക ചുമതല മുതിർന്ന നേതാവ് എംഎം ഹസന് നൽകിയേക്കും. നിയമസഭ തിരഞ്ഞെടുപ്പിൽ സണ്ണി ജോസഫ് മത്സരിക്കുന്ന സാഹചര്യത്തിലാണ് പാർട്ടിയുടെ തീരുമാനം. കെപിസിസി ജനറൽ സെക്രട്ടറി പിഎം നിയാസിന് തിരഞ്ഞെടുപ്പ് വാർ റൂമിന്റെ താൽക്കാലിക ചുമതല നൽകും. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ അന്നത്തെ അദ്ധ്യക്ഷനായ കെ സുധാകരൻ മത്സരിക്കുമ്പോൾ ഹസനായിരുന്നു താൽക്കാലിക ചുമതല നൽകിയത്. പ്രചാരണം ചൂടുപിടിക്കുന്നതിനിടെ കെപിസിസി അദ്ധ്യക്ഷന്റെ താൽക്കാലിക ചുമതല ആർക്ക് നൽകണമെന്ന കാര്യത്തിൽ കോൺഗ്രസിൽ വലിയ ചർച്ചകൾ നടന്നിരുന്നു. ആദ്യഘട്ടത്തിൽ … Continue reading കെപിസിസി അദ്ധ്യക്ഷന്റെ താൽക്കാലിക ചുമതല എംഎം ഹസന്