പൊതുതിരഞ്ഞെടുപ്പ് വേളയില്‍ അനധികൃതമായി പണമോ മറ്റ് സാമഗ്രികളോ കടത്തുന്നതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ഇതുകണ്ടെത്തുന്നതിന് വാഹനങ്ങള്‍ പരിശോധിക്കും. 50,000/- രൂപയില്‍ കൂടുതല്‍ പണം കൈവശമുള്ളവര്‍ യാത്രവേളയില്‍ രേഖകള്‍ കരുതണം. പരിശോധനാവേളയില്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍പരാതി തെളിവ് സഹിതം എക്‌സ്‌പെന്റിച്ചര്‍ ആന്റ് മോണിറ്ററിംഗ് ആന്‍ഡ് ഫിനാന്‍സ് ഓഫീസറെ 8547610033 നമ്പരില്‍ അറിയിക്കണം. ജില്ലയിലുടനീളം ഫ്‌ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക്ക് സര്‍വൈലന്‍സ് ടീം എന്നിവയെ വിന്യസിച്ചിട്ടുണ്ട് എന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.





























