ശാസ്താംകോട്ട: കുമ്പളത്തു ശങ്കുപിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ 17നും 18നും “ബോധി 2026” എന്ന പേരിൽ മൾട്ടിഡിസിപ്പ്ലിനറി ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു.“ഫ്യൂച്ചർ ഫ്യൂഷൻ:സസ്റ്റെയിനെബിലിറ്റി എക്കറോസ് ഡിസിപ്ലിൻസ്”എന്നതാണ് സെമിനാറിന്റെ പ്രമേയം.
ശാസ്ത്രം, സോഷ്യൽ സയൻസ്,ഭാഷ,കോമേഴ്‌സ്, അപ്ലൈഡ് സയൻസ് തുടങ്ങിയ വിവിധ മേഖലകളെ ഏകോപിപ്പിച്ച് സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട അന്തർവിഭാഗ ചർച്ചകൾക്ക് വേദിയൊരുക്കുക എന്നതാണ് സെമിനാറിന്റെ പ്രധാന ലക്ഷ്യം.17ന് രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കേരള സർക്കാർ സംസ്ഥാന ഭിന്നശേഷി കമ്മീഷണർ പ്രൊഫ. (ഡോ.) പി. ടി. ബാബുരാജ് മുഖ്യാതിഥിയായി പങ്കെടുക്കും.
also read:
അക്കാദമികരെയും ഗവേഷകരെയും വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് സുസ്ഥിരതയുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങളും ഗവേഷണ സാധ്യതകളും അവതരിപ്പിക്കുന്ന വേദിയായിരിക്കും സെമിനാർ.ഭട്നാഗർ അവാർഡ് ജേതാവും ഖരഗ്പൂർ ഐഐടി പ്രൊഫസറും കോറൽ കേന്ദ്രത്തിന്റെ ശാന്തിസ്വരൂപ് മേധാവിയുമായ ഡോ.പാർത്ഥസാരഥി ചക്രബർത്തി മുഖ്യ പ്രഭാഷണം നടത്തും.18ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മികച്ച ഗവേഷണ പ്രബന്ധങ്ങൾക്ക് അവാർഡുകളും വിതരണം ചെയ്യും.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അക്കാദമിക് സമൂഹത്തിന്റെ സാന്നിധ്യം സെമിനാറിനെ ശ്രദ്ധേയമാക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ.കെ.എസ് അനിൽ കുമാർ,ബോധി കൺവീനർ ഡോ.മീര എ.പിയും അറിയിച്ചു.


































