കരുനാഗപ്പള്ളി. സി ആർ മഹേഷ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 37 ലക്ഷം രൂപ വിനിയോഗിച്ച് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ 5 ഡയാലിസിസ് മെഷീൻ സ്ഥാപിച്ചു.നിലവിൽ ആറ് ഡയാലിസിസ് മെഷീൻ മാത്രമാണ് ഉണ്ടായിരുന്നത്. പുതിയതായി സ്ഥാപിച്ച 5 മെഷീൻ ഉപയോഗിച്ച്ഏകദേശം 15 ഓളം രോഗികൾക്ക് അധികമായി ദിനംപ്രതി ഡയാലിസിസ് ചികിത്സ നൽകാൻ കഴിയും. ഏകദേശം 400ൽ പരം രോഗികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പുതിയ കെട്ടിടം നിർമ്മാണം പൂർത്തീകരിക്കുന്നതോടെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ രജിസ്റ്റർചെയ്യുന്ന എല്ലാ രോഗികൾക്കും ആവശ്യമായ ഡയാലിസിസ് മെഷീൻ സ്ഥാപിച്ച് ഡയാലിസ് സൗകര്യം ലഭ്യമാക്കുമെന്നും സി ആർ മഹേഷ് എംഎൽഎ അഭിപ്രായപ്പെട്ടു. ഡയാലിസിസ് മെഷീന്റെ പ്രവർത്തന ഉദ്ഘാടനംസി ആർ മഹേഷ് എം എൽ എ സ്വിച്ച് ഓൺ ചെയ്തു നിർവഹിച്ചു.
ALSO READ:
നഗരസഭാ ചെയർമാൻ പി.സോമരാജൻ അധ്യക്ഷത വഹിച്ചു വൈസ് ചെയർപേഴ്സൺ ബീനാ ജോൺസൺ, സ്ഥിരം സമിതി അധ്യക്ഷന്മാരായ മുനമ്പത്ത് ഗഫൂർ,ബി മോഹൻദാസ്, കൗൺസിലർമാരായ സാ ലിഹ് അമ്പുവിള,ജോയ് വർഗീസ്,രഞ്ജിത്ത്,സിംലാൽ, നിസാർ, ഗിരീഷ് കുമാർ ആശുപത്രി സൂപ്രണ്ട് ഡോ. അൽഫോൺസ്, ആശുപത്രി ജീവനക്കാർ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു


































