മുണ്ടക്കയം: കൊല്ലം കരുനാഗപ്പള്ളിയെ നടുക്കിയ ഗുണ്ടാ നേതാവ് ‘അലുവ അതുൽ’ വധക്കേസിലെ മുഖ്യപ്രതികളടക്കം നാലംഗ സംഘം കോട്ടയം മുണ്ടക്കയത്ത് വെച്ച് പോലീസിന്റെ പിടിയിലായത് സ്പെഷ്യല്‍ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥന്‍റെ മിടുക്കും ശ്രദ്ധയും മൂലം. കരുനാഗപ്പള്ളി മുതൽ മുണ്ടക്കയം വരെ പോലീസിന്റെ കണ്ണുവെട്ടിച്ച് എത്തിയ സംഘത്തെ അതിസാഹസികമായ നീക്കങ്ങളിലൂടെയാണ് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ ജോൺസൺ AJ കുടുക്കിയത്.
ALSO READ:
ശനിയാഴ്ച പുലർച്ചെ കൊലപാതകം നടത്തി ഒളിവിൽ പോയ പ്രതികൾ സഞ്ചരിച്ച വാഹനം മുണ്ടക്കയം കോസ്‌വേ ജംഗ്ഷനിലെ പോലീസ് പരിശോധനയ്ക്കിടെയാണ് ശ്രദ്ധയിൽപ്പെട്ടത്. പോലീസിനെ കണ്ടതോടെ വാഹനം വെട്ടിച്ചു കടന്ന പ്രതികളെ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ ജോൺസൺ AJ തിരിച്ചറിഞ്ഞു. പ്രതികളെ പിന്തുടരാൻ അദ്ദേഹം സമീപത്തുണ്ടായിരുന്ന ഒരു പിക്ക് അപ്പ് ലോറി തിരഞ്ഞെടുക്കുകയായിരുന്നു.
ലോറിയിൽ പ്രതികളുടെ വാഹനത്തെ പിന്തുടർന്ന ജോൺസൺ, അവരെ തടയാനായി താൻ സഞ്ചരിച്ചിരുന്ന ലോറി കൊണ്ട് പ്രതികളുടെ വാഹനത്തിൽ ഇടിച്ചു നിർത്താൻ ശ്രമിച്ചു. ഇതോടെ പരിഭ്രാന്തരായ പ്രതികൾ അമിതവേഗതയിൽ വാഹനം ഓടിച്ചു പോകുകയും മുണ്ടക്കയം പുത്തൻചന്ത ഭാഗത്ത് വെച്ച് ഒരു സ്വിഫ്റ്റ് കാറിലിടിച്ച് അപകടമുണ്ടാവുകയും ചെയ്തു.
അപകടത്തിന് പിന്നാലെ മുണ്ടക്കയം മുരിക്കുംവയൽ ഭാഗത്ത് വെച്ച് കാർ ഉപേക്ഷിച്ച് പ്രതികൾ സമീപത്തെ റബ്ബർ തോട്ടങ്ങളിലേക്കും കാടുകളിലേക്കും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ ജോൺസൺ കോട്ടയം ജില്ലാ പോലീസ് മേധാവിയെ വിവരമറിയിച്ചിരുന്നു. ഉടന് തന്നെ എരുമേലി, പൊൻകുന്നം, കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള വൻ പോലീസ് സംഘം സ്ഥലത്തെത്തി. പോലീസും നാട്ടുകാരും ചേർന്ന് പ്രദേശം മുഴുവൻ വളഞ്ഞതോടെ രക്ഷപ്പെടാൻ വഴിയില്ലാതെ പ്രതികൾ പോലീസിന് കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ വർഷം നടന്ന ഗുണ്ടാ നേതാവ് ‘ജിം സന്തോഷ്’ വധക്കേസിലെ ഒന്നാം പ്രതിയായിരുന്നു കൊല്ലപ്പെട്ട അലുവ അതുൽ (30). ആ കൊലപാതകത്തിനുള്ള പ്രതികാരമാണ് ശനിയാഴ്ച നടന്ന കൃത്യമെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
- ജാമ്യത്തിലിറങ്ങിയ അതുൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്.
- ഹരിയാന രജിസ്ട്രേഷനുള്ള ഇന്നോവ കാറിലെത്തിയ സംഘം അതുൽ സഞ്ചരിച്ചിരുന്ന വാഹനത്തെ ഇടിച്ച് താഴ്ച്ചയിലേക്ക് മറിച്ചിടുകയും, ഗ്ലാസ് തകർത്ത് പുറത്തെടുത്ത് വെട്ടിക്കൊല്ലുകയുമായിരുന്നു.
- പഴയ പക: ജിം സന്തോഷിനെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ ശേഷം അയാളുടെ അമ്മയുടെ മുന്നിലിട്ട് വെട്ടിക്കൊന്ന കേസിലെ പ്രധാനിയായിരുന്നു അതുൽ. ഇതിന് പകരം വീട്ടാൻ സന്തോഷിന്റെ സംഘം നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
പിടിക്കപ്പെട്ട പ്രതികളെ കൊല്ലം സിറ്റി പോലീസിന് കൈമാറുന്നതിനുള്ള നടപടികൾ പൂർത്തിയായി. സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ ജോൺസൺ AJ-യുടെ മനക്കരുത്തും കൃത്യസമയത്തെ ഇടപെടലുമാണ് മാസങ്ങളോളം നീണ്ടുനിൽക്കാവുന്ന ഒളിച്ചോട്ടത്തിന് അന്ത്യം കുറിച്ചത് - കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ ക്രൈം. 381/2026 പ്രകാരമുള്ള കേസിലെ പ്രതികൾ ഇവരാണ്
- 1, കടത്തൂർ കണ്ണമ്പള്ളി തെക്കതിൽ അഹമ്മദ് കുഞ്ഞ് മകൻ 32 വയസ്സുള്ള അനീർ 3 വീരപ്പൻ,
- തഴവ വില്ലേജിൽ കടത്തൂർ മുറിയിൽ കരീപള്ളി കിഴക്കതിൽ കാർത്തികേയൻ മകൻ 28 വയസ്സുള്ള വിഷ്ണു @ ബ്ലാക്ക്,
- 3.കടത്തൂർ വലിയത് പടിഞ്ഞാറ്റതിൽ അബ്ദുൽ സലാം മകൻ 30 വയസ്സുള്ള നൗഫൽ @ മണ്ണണ്ണ നൗഫൽ
- കടത്തൂർ, കുന്നേൽ വടക്കതിൽ, സലിം മകൻ 31 വയസ്സുള്ള ഹുസൈൻ,
- കുലശേഖരപുരം വില്ലേജിൽ പുന്നക്കുളം മുറിയിൽ കുറവൻതറ കിഴക്കതിൽ ഷെരീഫ് മകൻ 27 വയസ്സുള്ള മുഹമ്മദ് ആഷിക് @തോമ,
- കുലശേഖരപുരം കൊച്ചുവീട്ടിൽ, ഷാജി മകൻ 30 വയസ്സുള്ള ഷംനാദ് @ ശങ്കരാടി
- എന്നിവർ ഇന്നോവ കാറിൽ വന്ന് നേരിട്ട് സംഭവത്തിൽ ഉൾപ്പെട്ടവരും,
- പുലിയൂർ വഞ്ചി വടക്ക് റഹിം മൻസിൽ മുഹമ്മദ് നിസാർ മകൻ 29 വയസ്സുള്ള മുഹമ്മദ് ഫൈസൽ ഖാൻ @ കഷണ്ടി ഫൈസൽ
- (8) കടത്തൂർ ഫാത്തിമ മൻസിൽ നാസർ മകൻ 24 വയസ്സുള്ള അലി ഉമ്മർ
- (9) തേവലക്കര തടത്തിൽ വീട്ടിൽ, പീറ്റർ മകൻ ഷിനു പീറ്റർ വയസ്സ് 31
- (10) കുലശേഖരപുരം കൊല്ലന്റെയ്യത്തു വീട്ടിൽ താഹ മകൻ 21 വയസ്സുള്ള ആദിൽ മുഹമ്മദ്
































