Home News Local കരുനാഗപ്പള്ളിയിൽ നിന്ന് എൻഡിഎ എംഎൽഎ നിയമസഭയിൽ ഉണ്ടാകും:-  അഡ്വ.എസ്. സുരേഷ്

കരുനാഗപ്പള്ളിയിൽ നിന്ന് എൻഡിഎ എംഎൽഎ നിയമസഭയിൽ ഉണ്ടാകും:-  അഡ്വ.എസ്. സുരേഷ്

Advertisement

കരുനാഗപ്പളളി:-
കരുനാഗപ്പള്ളിയിൽ നിന്ന് എൻഡിഎ എംഎൽഎ നിയമസഭയിൽ ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. സുരേഷ്. എഴുപത് വർഷക്കാലമായി കേരളത്തിൽ നിലനിന്നിരുന്ന മുന്നണി രാഷ്ട്രീയത്തിന്റെ അവസാനം കുറിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് ആയിരിക്കും വരാൻ പോകുന്നതെന്നും  എസ് .സുരേഷ് പറഞ്ഞു. എൻ ഡി എ നിയോജകമണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് കരുനാഗപ്പള്ളിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതും മതിയായി വലതും മതിയായി ഒരു മാറ്റം കേരളത്തിന് ആവശ്യമാണ് എന്ന ചിന്താഗതിയുള്ള പുതിയ രാഷ്ട്രീയ സംസ്കാരമാണ് കേരളത്തിൽ ഉയരുന്നത്.
പ്രധാനമന്ത്രി കേരളത്തിൽ വന്നപ്പോൾ എല്ലാം കൈനിറയെ സമ്മാനങ്ങൾ ആണ് കേരളത്തിന് നൽകിയത്. കഴിഞ്ഞദിവസം വന്നപ്പോഴും 10600 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കേരളത്തിന് അനുവദിച്ചത് . കഴിഞ്ഞ 10 വർഷക്കാലമായി അടിസ്ഥാന സൗകര്യ വികസനത്തിന് മൂന്നുലക്ഷം കോടി രൂപയുടെ പദ്ധതികളാണ് കേരളത്തിനായി നരേന്ദ്രമോഡി നൽകിയത് .കഴിഞ്ഞ 60 വർഷക്കാലം കേരളത്തിന് അനുവദിച്ച തുകയേക്കാൾ കൂടുതൽ ആണ് ഈ തുക. നാഷണൽ ഹൈവേ, വന്ദേ ഭാരത് , റെയിൽവേ സ്റ്റേഷനുകളുടെ വികസനം, റെയിൽപാളങ്ങളുടെ ഇരട്ടിപ്പിക്കൽ, റെയിൽവേയുടെ ഇലക്ട്രിഫിക്കേഷൻ മറ്റ് അടിസ്ഥാന സൗകര്യങ്ങളൾ ഉൾപ്പെടെ കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്ന നടപടിക്രമങ്ങളാണ് നരേന്ദ്രമോഡി സർക്കാർ ചെയ്തുവരുന്നത്. കേരളത്തിന്റെ സമഗ്ര വികസനത്തിന് എല്ലാ സഹായവും ചെയ്തു തരുന്ന നരേന്ദ്രമോഡി കേരളത്തിൽ വന്നപ്പോൾ അദ്ദേഹത്തെ അവഹേളിക്കുന്ന സമീപനമാണ് കേരള സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത് ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സർവ്വ കോണുകളിൽ നിന്നും ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കേരള ജനതയോട് മാപ്പ് പറയണം .

കേരളത്തിൽ ഇപ്പോൾ ഒരു അപൂർവ പ്രതിഭാസമാണ് നടക്കുന്നത് മരാമത്ത് വകുപ്പ് മകൾക്ക് സ്ത്രീധനം നൽകിയ പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നത് മരുമോനെ കൂട്ടിയില്ലെങ്കിൽ ആ പരിപാടിയിൽ പങ്കെടുക്കാതെ മുഖ്യമന്ത്രിമാറി നിൽക്കും.

വിലക്കയറ്റത്തിൽ മുങ്ങി നിൽക്കുന്ന കേരളത്തിൽ വെള്ളകരം, വീട്ടുകരം,
ഇലക്ട്രിക് ചാർജ് ഉൾപ്പെടെ എല്ലാം ഏറ്റവും കൂടിയനിരക്കാണ് ഈടാക്കുന്നത്. എന്നിട്ടും ആറ് ലക്ഷം കോടി രൂപയുടെ കടകെണിയിലാണ് കേരളം ഇപ്പോഴുള്ളത് . പാവപ്പെട്ടവരെ പിച്ചച്ചട്ടി എടുപ്പിച്ചിട്ട് പാർട്ടിക്കാർക്
പുറം വാതിൽ നിയമനം നൽകുന്നു. രാജ്യത്തിന്റെ നിയമം പാലിക്കാൻ ഡിവൈഎഫ്ഐ കാർക്കും എസ്എഫ്ഐക്കാർക്കും മടിയാണ്.
കേന്ദ്ര മന്ത്രിമാർപോലും കർശന സുരക്ഷാ പരിശോധനക്ക് വിധേയരാകുമ്പോൾ കേരളത്തിൽ ചിലർഅസ്വസ്ഥരാകുന്നത് എന്തിനാണ്.
പിണറായിയുടെ അഴിമതിക്ക് വിഡി സതീശൻ കൂട്ടുനിൽക്കുകയാണ് .

കടമില്ലാത്ത മലയാളിയും കടമുക്ത
കേരളവും ആണ് ബിജെപിയുടെ ലക്ഷ്യം. വികസിത കേരളം എന്ന ലക്ഷ്യം സാക്ഷാത്കാലിക്കാൻ എൻഡിഎനേതൃത്വം നൽകുന്ന ഡബിൾ എഞ്ചിൻ സർക്കാർ കേരളത്തിൽ വരേണ്ടത് അത്യാവശ്യമാണ് എന്നും അഡ്വ. എസ്.സുരേഷ് പറഞ്ഞു.

ബിജെപി വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി വി എസ് ജിതിൻ ദേവ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എസ് .പ്രശാന്ത്, രാഷ്ട്രീയ സ്വയംസേവക് സംഘ് ജില്ലാ സഹകാര്യവാഹ് എസ്.ഓമനക്കുട്ടൻ, ബിജെപി
സംസ്ഥാന സമിതി അംഗം മാലുമേൽ സുരേഷ് ,ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ .ആർ . രാജേഷ്, ശാലിനി രാജീവ്, മണ്ഡലം
പ്രസിഡണ്ട്മാരായ ആർ. മുരളി, വിജു കിളിയന്തറ , ബിഡിജെഎസ് മണ്ഡലം  പ്രസിഡണ്ട് ആദർശ് , എൻ.കെ.സി ജില്ലാ പ്രസിഡന്റ് ശ്രീജീവ് എന്നിവർ സംസാരിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here