Home News Breaking News കുന്നത്തൂർ സ്വദേശിയായ ബിഎസ്എഫ് ജവാൻ സ്വയം വെടിവച്ച് മരിച്ചതായി വിവരം

കുന്നത്തൂർ സ്വദേശിയായ ബിഎസ്എഫ് ജവാൻ സ്വയം വെടിവച്ച് മരിച്ചതായി വിവരം

Advertisement

കുന്നത്തൂർ (കൊല്ലം):കുന്നത്തൂർ സ്വദേശിയായ ബിഎസ്എഫ് ജവാൻ സ്വയം വെടിവച്ച് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.ശാസ്താംകോട്ട മനക്കര സ്വദേശി
പരതേനായ രാഘവൻപിള്ളയുടെ മകൻ കുന്നത്തൂർ തുരുത്തിക്കര പ്ലാവിള പുത്തൻ വീട്ടിൽ സന്തോഷ് കുമാറാണ് (46) മരിച്ചത്.തിങ്കളാഴ്ച രാവിലെ 6.30 ഓടെ ഡ്യൂട്ടിക്കിടെ സ്വയം നിറയൊഴിക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.

also read :

രാവിലെ 8 ഓടെയാണ് പശ്ചിമ ബംഗാളിൽ നിന്നും ഔദ്യോഗിക വിവരം നാട്ടിൽ ലഭിച്ചത്.ഡ്യൂട്ടിക്ക് പോകുന്നതിന് മുമ്പ് ഭാര്യയെ വിളിച്ചിരുന്നു.ഉച്ചകഴിഞ്ഞ് വിളിക്കാമെന്ന് പറഞ്ഞിരുന്നു.കഴിഞ്ഞ മാസം 15 ദിവസത്തെ അവധിക്ക് നാട്ടിൽ എത്തിയിരുന്നതാണ്.27 വർഷമായി ബിഎസ്എഫിൽ സേവനം അനുഷ്ഠിച്ച് വരികയാണ്.ആത്മഹത്യയ്ക്കുള്ള കാരണം അറിവായിട്ടില്ല.പശ്ചിമ ബംഗാളിലെ സൈനിക ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബുധനാഴ്ച നാട്ടിലെത്തിക്കുമെന്നാണ് അറിയുന്നത്.ഭാര്യ:ആശ (ജെ.ആർ.ടി ഓഫീസ്,ചക്കുവള്ളി).മക്കൾ:ദേവപ്രിയ, ദേവതീർത്ഥ്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here