കാര്യവട്ടം: കേരള സർവകലാശാലയിൽ നിന്ന് അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ അബൂബക്കർ പി. യു. മലപ്പുറം കരുവാരകുണ്ട് കെ.ടി.എം. കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡിസ് അറബിക് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറും പരേതനായ പൊറ്റയിൽ ഉണ്ണീൻ ഹാജിയുടെയും ആമിനയുടെയും മകനുമാണ്. ഭാര്യ: ഡോ. ഷംല ടി.വി. മക്കൾ: അഹ് മദ് ബാദീസ്, ഹിസ്സ മറിയം, അഹ് മദ് അസ്ഹദ്. “സിറിയൻ കവിയായ ഉമർ ബഹാഉദ്ദീൻ അമീരിയുടെ കവിതയിലെ ഇസ്‌ലാമിക സാഹിത്യ വശങ്ങൾ” എന്ന ശീർഷകത്തിലായിരുന്നു ഗവേഷണം.ഡോ. താജുദ്ധീൻ എ.എസിൻ്റെ കീഴിലായിരുന്നു ഗവേഷണം.































