കൊട്ടാരക്കര : സ്കൂൾ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായി കുഴഞ്ഞുവീണ ഡ്രൈവർ മരിച്ചു ചെങ്ങമനാട് ബി . ആർ. എം സ്കൂളിലെ ബസ് ഡ്രൈവർ കുര അനുമന്ദിരത്തിൽ ജി. രാജേന്ദ്രൻ (62) ആണ് മരിച്ചത് . കഴിഞ്ഞ ദിവസം രാവിലെ എട്ടോടെ കൊട്ടാരക്കര യിൽ ആയിരുന്നു സംഭവം. വിദ്യാർത്ഥികളെ കയറ്റുന്നതിനായി കൊട്ടാരക്കര ഭാഗത്തു എത്തിയശേഷം ബസ് പിന്നിലേക്ക് എടുത്ത് തിരിക്കുന്നതിനിടയാണ് രാജേന്ദ്രന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. പെട്ടെന്ന് തന്നെ ബസ് നിർത്തി സീറ്റിൽ കുഴഞ്ഞിരിക്കുകയായിരുന്നു. സംഭവം കണ്ട് എത്തിയ സമീപവാസികളാണ് ഉടനെ ഇദ്ദേഹത്തെ ബസ്സിൽ നിന്ന് ഇറക്കി സമീപമുള്ള വീട്ടിലും പിന്നീട് ആശുപത്രിയിലും എത്തിച്ചത് . കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സ്ഥലത്ത് എത്തിയ സ്കൂൾ അധികൃതർ കുട്ടികളെ സ്കൂളിൽ എത്തിച്ചു. ശരീരം കുഴയുന്നതിന് മുമ്പ് തന്നെ ബസ് ഓഫ് രാജേന്ദ്രൻ ബസ് ഓഫ് ചെയ്തതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല. 12 വർഷത്തിലധികമായി ബിആർ എം സ്കൂളിൽ ഡ്രൈവർ ആയിരുന്നു രാജേന്ദ്രൻ. സംസ്കാ രം നടത്തി. ഭാര്യ: ഓമന. മക്കൾ: ആശാരാജ് , അനുരാജ്.






























